NEWS
ഫോട്ടോയെടുക്കാൻ ‘കെഞ്ചിയെന്ന്’ ട്രംപ്; ശക്തമായ മറുപടിയുമായി മെലോനി

മിലാൻ∙ ജി 7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ ‘കെഞ്ചിയെന്ന്’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചാനൽ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞതിനു പിന്നാലെ, ട്രംപിന്റെ അവകാശവാദം പൂർണമായും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി ജോർജ മെലോനി രംഗത്തെത്തി. ഇറ്റാലിയൻ മാധ്യമത്തോട് സംസാരിക്കുമ്പോഴാണ് തനിക്ക് മെലോനിയോട് സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും താൻ സംസാരിച്ചതിൽ അവർ സന്തോഷിക്കുന്നുണ്ടാകുമെന്നും ട്രംപ് പറഞ്ഞത്.മെലോനിക്ക് തന്നോടൊപ്പം ഫോട്ടോയെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. താൻ ഫോട്ടോ എടുക്കുമായിരുന്നില്ല. അവരോട് പാവം തോന്നിയതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. പരാമർശങ്ങളെ മെലോനി തള്ളിക്കളഞ്ഞു. ട്രംപിന്റെ വാക്കുകൾ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് അവർ പറഞ്ഞു. സഖ്യകക്ഷികൾക്കെതിരെ ട്രംപ് ഇത്തരത്തിൽ അപമാനകരമായ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമായല്ലെന്നും അവർ എക്സിൽ കുറിച്ചു. പാശ്ചാത്യ രാജ്യങ്ങളുടേയും യുഎസിന്റേയും ശത്രുക്കളോടു ട്രംപ് ഇതേ ദൃഢത കാണിക്കാത്തത് കഷ്ടമാണ്. താനോ ഇറ്റലിയോ ഒരിക്കലും കെഞ്ചാറില്ലെന്നും അവർ പറഞ്ഞു.
Source link


