AUTO

ബേബി പട്രോൾ അടുത്ത മാസം; പുതിയ എസ്‍യുവിയുമായി നിസാൻ


ഇന്ത്യന്‍ കാര്‍ വിപണിയിലെ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലെ മത്സരം കൂട്ടാന്‍ ടെക്ടണ്‍ വരുന്നു. മുംബൈയില്‍ വെച്ച് ജൂലൈ ഒമ്പതിന് ടെക്ടണിനെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നിസാന്‍ ഇന്ത്യ. ബേബി പട്രോള്‍ എന്ന വിശേഷണത്തോടെ നിസാന്‍ പുറത്തുവിട്ട ടെക്ടണിന്റെ ടീസറും വലിയ ചര്‍ച്ചയായി. നിസാന്റെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി നിസാന്‍ പട്രോളിന്റെ ഡിസൈനും പ്രൗഡിയും പകര്‍ത്തുന്ന വാഹനമായിരിക്കും ടെക്ടണ്‍ എന്നതിന്റെ സൂചന കൂടിയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. നിസാന്റെ കൂടുതല്‍ വലിപ്പമുള്ള പ്രീമിയം എസ്‌യുവികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് ടെക്ടണിന് നല്‍കിയിരിക്കുന്നത്. വീതിയേറിയ മുന്‍ ഗ്രില്‍, ബോക്‌സി സ്റ്റാന്‍സ്, ഹൊറിസോണ്ടല്‍ ലൈറ്റിങ് സിഗ്നേച്ചറുകള്‍, മസ്‌കുലാര്‍ ബോഡി ലൈനുകള്‍ എന്നിവയെല്ലാം വാഹനത്തിന് കരുത്തുറ്റ ലുക്ക് നല്‍കുന്നു. ബോണറ്റിനു കുറുകെ വലിയ അക്ഷരങ്ങളില്‍ ടെക്ടണ്‍ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. മുന്‍ഭാഗം ആകര്‍ഷകമാക്കാന്‍ എല്‍ഇഡി ലൈറ്റ് ബാറും അതിനോട് ചേര്‍ന്ന് തിളങ്ങുന്ന നിസാന്‍ ലോഗോയും നല്‍കിയിരിക്കുന്നു. റഗ്ഗ്ഡ് ലുക്കില്‍ പ്രീമിയം ഫീല്‍ നല്‍കുന്ന വാഹനമായിരിക്കും ‘ബേബി പട്രോള്‍’ എന്ന വിളിപ്പേരിലെത്തുന്ന ടെക്ടണെന്നാണ് നിസാന്‍ നല്‍കുന്ന സൂചന. ഫ്‌ളാറ്റ് റൂഫ്‌ലൈന്‍, കരുത്തുറ്റ വീല്‍ ആര്‍ക്കുകള്‍, വശങ്ങളിലെ വലിപ്പമേറിയ ബോഡി ക്ലാഡിങ് എന്നിവയെല്ലാം ടെക്ടണിന് പക്കാ ഓഫ് റോഡ് എസ്‌യുവിയുടെ ഭാവം നല്‍കുന്നുണ്ട്. മറ്റു മിഡ് സൈസ് എസ്‌യുവികളേക്കാള്‍ വലിപ്പവും ഉയര്‍ന്ന സ്റ്റാന്‍സും ടെക്ടണിനുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. C രൂപത്തിലുള്ള എല്‍ഇഡി ലൈറ്റിങ് സിഗ്നേച്ചര്‍, കണക്റ്റഡ് ടെയില്‍ ലാംപുകള്‍, റൂഫ് റെയിലുകള്‍, വലിയ അലോയ് വീലുകള്‍ എന്നിവ പുതിയ മോഡലിലുണ്ടാവും. റെനോ ഡസ്റ്ററിന്റെ അതേ സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിലാണ് ടെക്ടണിനെ നിര്‍മിക്കുന്നത്. ടെക്ടണിന്റെ സുരക്ഷയിലും നിസാന്‍ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യില്ല. ഉയര്‍ന്ന വകഭേദങ്ങളില്‍ വിപുലമായ സുരക്ഷാ ഫീച്ചറുകളാണ് ഉണ്ടാവുക. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവക്കൊപ്പം ഡ്രൈവിങ് സുഗമമാക്കാന്‍ അഡാസ് ഫീച്ചറുകളും ടെക്ടണിലുണ്ടാവും. റെനോ ഡസ്റ്ററിലെ അതേ എന്‍ജിന്‍ ഓപ്ഷനുകളാവും ടെക്ടണിലും നിസാന്‍ നല്‍കുക. അടിസ്ഥാന വകഭേദങ്ങളില്‍ 100 പിഎസ് കരുത്തും 160എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍. മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനായെത്തുക. ഉയര്‍ന്ന വകഭേദങ്ങളില്‍ 163 പിഎസ് കരുത്തും 280എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ അധിക ഓപ്ഷനാവും. ഈ എന്‍ജിനില്‍ മാനുവല്‍, ഡിസിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉണ്ടാവും. ഭാവിയില്‍ സ്‌ട്രോങ് ഹൈബ്രിഡ് വകഭേദവും ടെക്ടണിന് നിസാന്‍ നല്‍കാനിടയുണ്ട്. 


Source link

Back to top button