NEWS
‘അന്ന് പറഞ്ഞു പിഎംശ്രീ അറബിക്കടലിലെന്ന്; ഇന്ന് പദ്ധതിയുമായി മുന്നോട്ട്, കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് കീഴടങ്ങി’

തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതിയെ നിശിതമായി വിമര്‍ശിച്ചിരുന്ന യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ പദ്ധതി നടപ്പാക്കുന്നതിനു പിന്നിലെ ഉദ്ദേശ്യശുദ്ധി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ധാരണാപത്രം ഒപ്പിട്ടതുകൊണ്ടു മാത്രം പദ്ധതി നടപ്പാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ധാരണാപത്രം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രം ഭേദഗതി ചെയ്യാനുമാകും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്താല്‍ മാത്രമേ പദ്ധതി നടപ്പാകൂ എന്നതാണ് അവസ്ഥയെന്നും പിണറായി വിജയൻ പറഞ്ഞു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പദ്ധതി നടപ്പാക്കില്ലെന്നും അറബിക്കടലില്‍ ഒഴുക്കുമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അതു നടപ്പാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുകയാണ്. തിരഞ്ഞെടുപ്പിനു മുന്‍പ് ഉയര്‍ത്തിയ എതിര്‍പ്പുകള്‍ മാറ്റി കേന്ദ്രത്തിനു മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് നേതൃത്വം ഉത്തരം പറയണം. ധാരണാപത്രം ഒപ്പിട്ടാല്‍ പിന്മാറാന്‍ കഴിയില്ലെന്ന തെറ്റായ വാദമാണ് അവര്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനത്തെ സര്‍ക്കാരുകളും പിഎം ശ്രീ പദ്ധതിയുടെ ഭാഗമാണ്. ഒരു എതിര്‍പ്പും ആരും പ്രഖ്യാപിച്ചിട്ടില്ല. ദേശീയ വിദ്യാഭ്യാസനയം അപ്പാടെ നടപ്പാക്കാനും അവര്‍ തയാറാകുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Source link


