BUSINESS

ഹൈലൈറ്റ് ഗ്രൂപ്പിന് വൻ പദ്ധതികൾ; 25,000 കോടിയുടെ മുതൽമുടക്ക്, മലപ്പുറത്ത് ഹൈലൈറ്റ് സിറ്റി


കൊച്ചി ∙ ഹൈലൈറ്റ് ഗ്രൂപ്പ് ചെറുനഗരങ്ങളിൽ ഉൾപ്പെടെ വിവിധ പദ്ധതികളുമായി വൻ വികസനം ലക്ഷ്യമിടുന്നു. 5 വർഷത്തിനുള്ളിൽ മാളുകളും ഐടി പാർക്കുകളും പാർപ്പിടങ്ങളും ഉൾപ്പെടെ 25,000 കോടിയുടെ പദ്ധതികളാണു നടപ്പാക്കുക. മലപ്പുറം ചെമ്മാട് 3 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിൽ മാൾ 19ന് ഉദ്ഘാടനം ചെയ്യും. കുന്നംകുളം, മണ്ണാർക്കാട്, നിലമ്പൂർ എന്നിവിടങ്ങളിൽ ഹൈലൈറ്റ് സെന്ററുകളും താമരശ്ശേരിയിൽ ഹൈലൈറ്റ് കൺട്രി സൈഡും ആസൂത്രണം ചെയ്യുന്നുണ്ട്.കോഴിക്കോട്ടെ ഹൈലൈറ്റ് സിറ്റിയുടെ മോഡലിൽ മലപ്പുറത്ത് 15 ലക്ഷം ചതുരശ്രഅടിയിൽ ഹൈലൈറ്റ് സിറ്റി സ്ഥാപിക്കുന്നതാണെന്നും സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു. തിരുവനന്തപുരത്ത് ടെക്നോപാർക്ക് ഫേസ്-3ൽ യൂ ഹബ് ട്രിവാൻഡ്രം എന്ന പേരിൽ ഐടി പാർക്ക് നിർമിക്കുകയാണ്. കൊച്ചി വില്ലിങ്ഡൻ ദ്വീപിൽ നിർമാണത്തിലുള്ള ഹൈലൈറ്റ് ബോളിവാഡ് കേരളത്തിലെ ആദ്യ വാട്ടർഫ്രണ്ട് ഷോപ്പിങ്–വിനോദ കേന്ദ്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button