NEWS

പിടയ്ക്കും! മീൻ കഴിക്കുന്നവർ: ചികിത്സ തേടിയത് നൂറോളം പേർ, വളർത്തുമൃഗങ്ങൾക്ക് ജീവഹാനി; പഴകിയ മത്സ്യം ഇങ്ങനെ തിരിച്ചറിയാം..


ആര്യനാട് ∙ മീൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ആര്യനാട് മേഖലയിലെ നൂറോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലും വിവിധ സർക്കാർ – സ്വകാര്യ ആശുപത്രികളിലുമായി ഇത്രയും പേർ ചികിത്സ തേടിയത്. ആര്യനാട്, ഉഴമലയ്ക്കൽ, പറണ്ടോട്, കുറ്റിച്ചൽ, ഉത്തരംകോട് മേഖലകളിൽ മീൻ കഴിച്ചതിനെ തുടർന്ന് ചികിത്സ തേടിയവരുടെ എണ്ണം വർധിക്കുകയാണ്. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ വിവിധയിടങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് ജീവഹാനി വരെയുണ്ടായി. നൂറോളം പേർ ചികിത്സ തേടിയിട്ടും ആരോഗ്യ–ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ പരിശോധന ശക്തമാകുന്നില്ലെന്നാണ് ആരോപണം. തുടക്കത്തിൽ സ്ഥലത്തെത്തിയ ആരോഗ്യ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ചെമ്പല്ലി മത്സ്യം കഴിച്ചാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിലയിരുത്തിയത്. കഴിഞ്ഞ ദിവസം 2 പെൺകുട്ടികളും രക്ഷിതാക്കളും ചൂര മീൻ കഴിച്ച് ആശുപത്രിയിലായതോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വാദം പൊളിഞ്ഞു. പാറശാലയിലും നെയ്യാറ്റിൻകരയിലും റിപ്പോർട്ട് ചെയ്ത മാതൃകയിലാണ് ആര്യനാട്ടെയും സംഭവം എന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ മറ്റ് മീൻ കഴിച്ചും കൂടുതൽ പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതോടെ ഗ്രാമീണ മേഖലകളിലെ ആളുകളും ഭീതിയിലാണ്. ആര്യനാട്ടുനിന്നും ലഭിച്ച സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ മത്സ്യ മാർക്കറ്റ്, വഴിയോര കച്ചവടം ഉൾപ്പെടെ പരിശോധന കർശനമാക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു. പരിശോധന ഇങ്ങനെ  മത്സ്യത്തിലെ അമോണിയം, ഫോർമലിൻ സാന്നിധ്യം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം ആശ്രയിക്കുന്നത് ക്വിക് കിറ്റുകളെയാണ്. കിറ്റിലെ സ്ട്രിപ് മത്സ്യത്തിന്റെ പുറത്ത് ഉരച്ചശേഷം ലായനിയിൽ മുക്കും. നിറവ്യത്യാസം ഉണ്ടായാൽ രാസവസ്തു ചേർത്തതാണെന്നു മനസ്സിലാക്കാം. 


Source link

Back to top button