NEWS

ഇ.ഡിക്ക് മുന്നിൽ ഹാജരായി വീണ, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത, ആശുപത്രിയിൽ കൂട്ടമരണം– പ്രധാനവാർത്തകൾ


പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനവും ഇതിനോടുള്ള സിപിഎമ്മിന്റെ പ്രതികരണവും ഇന്ന് വലിയ വാർത്താ പ്രാധാന്യം നേടി. കള്ളപ്പണക്കേസിൽ പിണറായി വിജയന്റെ മകൾ വീണ ഇ.ഡിക്കു മുന്നിൽ ഹാജരായതും മൈസൂരുവിലെ ആശുപത്രിയിലുണ്ടായ കൂട്ടമരണങ്ങളും വലിയ വാർത്തയായി. അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി…മൈസൂരുവിലെ ജയദേവ ഹൃദ്രോഗാശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു. ചൊവ്വാ രാവിലെ 8 മുതൽ ബുധൻ രാവിലെ 8 മണി വരെയാണ് മരണങ്ങളുണ്ടായത്. ഐസിയുവിൽ ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചതോടെ ആശുപത്രി അധികൃതർക്കെതിരെ വൻ പ്രതിഷേധമുണ്ടായി. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളും അവരുടെ ബന്ധുക്കളും പരിഭ്രാന്തിയിലാണ്.ഇറാനുമായുള്ള, മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെ വ്യവസ്ഥകൾ തനിക്ക് പൂർണമായി ബോധ്യപ്പെട്ടില്ലെങ്കിൽ ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങൾ യുഎസ് പുനരാരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയോടൊപ്പം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.


Source link

Back to top button