SPORTS
വൈഭവും തിലകും ഗെയ്‍ക്‌വാദും വീണു; തോളിലേറ്റി പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ് താരങ്ങൾ; ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ധാംബുള്ള ∙ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ എയ്ക്കെതിരെ ശ്രീലങ്ക എയ്ക്ക് 266 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 49.2 ഓവറിൽ 265 റൺസിന് ഓൾഔട്ടായി. അർധസെഞ്ചറി നേടിയ സൂര്യാൻഷ് ഷെഡ്ഗെ (66 പന്തിൽ 72), വിപ്രജ് നിഗം (49 പന്തിൽ 51) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 7ന് 143 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഇരുവരും ചേർന്നുള്ള 104 റൺസ് കൂട്ടുകെട്ടാണ് 250 കടത്തിയത്. വൈസ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍ക്‌വാദ് (42 പന്തിൽ 37), ക്യാപ്റ്റൻ തിലക് വർമ (32 പന്തിൽ 23) എന്നിവരും പൊരുതി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ വിജയകാന്ത് വ്യാസ്‌കാന്ത്, മുഹമ്മദ് ഷിറാസ് എന്നിവരാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.20–ാം ഓവറിൽ ഗെയ്‍ക്‌വാദ് പുറത്തായതിനു പിന്നാലെ ആയുഷ് ബദോനി (35 പന്തിൽ 15), നിഷാന്ത് സിന്ധു (12 പന്തിൽ 6), അനുകുൽ റോയ് (27 പന്തിൽ 8) എന്നിവരും അധികം വൈകാതെ മടങ്ങി. ഇതോടെ 32.1 ഓവറിൽ 7ന് 143 എന്ന നിലയിലായി ഇന്ത്യ. ഇതിനുശേഷമാണ് എട്ടാം വിക്കറ്റിൽ സൂര്യാൻഷ് ഷെഡ്ഗെയും വിപ്രജ് നിഗവും ഒന്നിച്ചത്. 90 പന്തുകളിൽനിന്നാണ് ഇവർ 104 റൺസെടുത്തത്.
Source link


