NEWS

ദിവസം 50 രൂപ ബസ് ടിക്കറ്റിൽ ലാഭിച്ചാൽ സതീശൻ സർക്കാരിന്റെ അഞ്ചാം വർഷം 11.35 ലക്ഷം കയ്യിലിരിക്കും, വെറുതെ കളയണ്ട ഈ പദ്ധതികളിൽ നിക്ഷേപിക്കാം


ഇന്ന് മുതൽ കേരളത്തിലെ ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാം. ജോലിക്കും പഠന ആവശ്യങ്ങൾക്കുമായി സ്ഥിരം ബസ് യാത്ര നടത്തുന്ന സ്ത്രീകൾക്കാണ് പദ്ധതി ഏറെ ഗുണം ചെയ്യുന്നത്. ദിവസവും ടിക്കറ്റെടുക്കുന്ന പണം ലാഭിക്കാം. ഈ പണം തോന്നിയപടി ചെലവാക്കുന്നതിനു പകരം ഒരൽപം ശ്രമിച്ചാൽ നാളേയ്ക്കുള്ള വലിയ സമ്പാദ്യമായി മാറ്റാമെന്നതാണ് സത്യം. ഇനി എവിടെ നിക്ഷേപിക്കുമെന്ന ആശയക്കുഴപ്പത്തിലാണോ? മിച്ചം പിടിക്കുന്ന പണം നിക്ഷേപിക്കാൻ പറ്റിയ വിവിധ സമ്പാദ്യ മാർഗങ്ങൾ പരിചപ്പെടാംഎത്ര ലാഭിക്കാംഎളുപ്പത്തിൽ തുടങ്ങാവുന്ന ഏറ്റവും മികച്ച നിക്ഷേപ മാർഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ സിപ്പ്. എല്ലാ ദിവസവും നിക്ഷേപിക്കാൻ പറ്റുന്ന എസ്ഐപി പ്ലാനുകൾ നിലവിലുണ്ട്. ഇല്ലെങ്കിൽ ഓരോ മാസവും മിച്ചം പിടിക്കുന്ന തുക കൂട്ടിവെച്ച് എസ്ഐപി ചെയ്താലും മതിയാകും. ഇങ്ങനെ എല്ലാ മാസവും 14,000 രൂപ വീതം 12 ശതമാനം റിട്ടേൺ നൽകുന്ന എസ്ഐപിയിലിട്ടാൽ അഞ്ചു വർഷം കൊണ്ട് 11,35,000 രൂപയായി ഇത് വളരും. ഇനി നിക്ഷേപം 10 വർഷത്തേക്കാണെങ്കിൽ 31,36,502 രൂപയായി ഇതു വളർന്നിട്ടുണ്ടാകും. ഇനി 10,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ 12 ശതമാനം റിട്ടേൺ അനുസരിച്ച് അഞ്ച് വർഷം കൊണ്ട് 8,11,000 രൂപയുടെ സമ്പത്ത് നേടാം. പത്തു വർഷത്തേക്കാണെങ്കിൽ ഇത് 22,40,000 രൂപയാകും. 


Source link

Back to top button