NEWS

‘ഇനി മോദിയുടെ നേതൃത്വത്തിന് കീഴെ’; വിമത തൃണമൂൽ എംപിമാർ നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ചേരും


കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസിലെ വിമതർ നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ചേരും. തൃപുരയിലെ പ്രാദേശിക പാർട്ടിയാണു നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി. ലോക്സഭാ സ്പീക്കർ‍ ഓം ബിർളയെ കണ്ട് കത്ത് സമർപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. പാർലമെന്റിൽ പ്രത്യേകമായി ഇരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുമെന്നും വിമത വിഭാഗം എംപിമാരിലൊരാളായ കാകോളി ഘോഷ് ദസ്തീദാർ പറഞ്ഞു. ‘‘മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. എൻഡിഎയുടെ ഭാഗമാവും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കും.’’ – ദസ്തീദാർ പറഞ്ഞു. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ തൃണമൂൽ പേര് ആവശ്യപ്പെടുമെന്ന് മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ അടുത്ത അനുയായിയും, വിമത വിഭാഗത്തിലേക്ക് കൂറുമാറിയ അവസാന എംപിമാരിൽ ഒരാളുമായ സുദീപ് ബന്ദോപാധ്യായ പറഞ്ഞു.  അതേസമയം വിമത വിഭാഗത്തെ അംഗീകരിക്കരുതെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് എംപിമാരായ സാഗരിക ഘോഷും കീർത്തി ആസാദും ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ നേരിൽ കണ്ട് കത്ത് സമർപ്പിച്ചിരുന്നു.


Source link

Back to top button