SPORTS
ലോകകപ്പിൽ അയൽ ക്ലാസിക്! പാക്കിസ്ഥാന്റെ പുതുമുഖങ്ങളെ നേരിടാൻ ഇന്ത്യയുടെ ‘സൂപ്പർ’ താരങ്ങൾ

ബർമിങ്ങാം ∙ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ കന്നിക്കിരീടം പ്രതീക്ഷിച്ചിറങ്ങുന്ന ടീം ഇന്ത്യ, ഇന്നു തങ്ങളുടെ ആദ്യ മത്സരത്തിൽ അയൽക്കാരായ പാക്കിസ്ഥാനെ നേരിടും. നിലവിലെ ഏകദിന ലോകകപ്പ് ചാംപ്യൻമാരായ ഇന്ത്യ, വൈറ്റ് ബോൾ ക്രിക്കറ്റിൽ മിന്നും ഫോമിലാണ്. മറുവശത്ത് ട്വന്റി20 റാങ്കിങ്ങിൽ 8–ാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ താരതമ്യേന പുതുമുഖങ്ങളുമായാണ് ടൂർണമെന്റിനെത്തുന്നത്. ബർമിങ്ങാമിലെ എജ്ബാസ്റ്റൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗ്ലദേശും നെതർലൻഡ്സും ഏറ്റുമുട്ടും.ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ, രാധ യാദവ് തുടങ്ങി ഓൾറൗണ്ടർമാർക്കു പഞ്ഞമില്ലാത്ത ടീമിൽ രേണുക സിങ്, ക്രാന്തി ഗൗഡ്, നന്ദനി ശർമ, അരുന്ധതി റെഡ്ഡി എന്നിവരാണ് പേസർമാർ. സന്നാഹ മത്സരത്തിൽ സ്മൃതിയും ഷഫാലിയും നിറംമങ്ങിയത് ടീമിന് ആശങ്കയാണെങ്കിലും ടൂർണമെന്റിൽ ഇരുവരും ഫോം കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
Source link


