BUSINESS
ഇന്ത്യയെ വളര്‍ത്താന്‍ ‘ഭവ്യ’ സ്കീമുമായി കേന്ദ്രം; ‘പ്ലഗ് ആന്‍ഡ് പ്ലേ പാര്‍ക്കുകള്‍’ക്കു പിന്നില്‍ വന്‍ തൊഴില്‍ സാധ്യത

Plug And Play Industrial Parks : കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഭവ്യ (BHAVYA – Bharat Audyogik Vikas Yojana) പദ്ധതിയെ പറ്റി നിങ്ങള്‍ അറിഞ്ഞോ? ഇന്ത്യയുടെ വ്യാവസായ വളര്‍ച്ച ഉറപ്പാക്കാനും, ത്വരിതപ്പെടുത്താനും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു സ്കീം ആണിത്. രാജ്യത്തുടനീളം 100 പുതുതലമുറ വ്യവസായ പാര്‍ക്കുകള്‍ ഉറപ്പുവരുത്തി വിഘടിച്ച വികസന ചക്രം തകര്‍ക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ഇതിനായി മികച്ച സാമ്പത്തിക പിന്തുണയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പ്രത്യക്ഷ- പരോക്ഷ തൊഴിലവസരങ്ങളാണ് ഈ പദ്ധതിക്കു കീഴില്‍ വിദഗ്ധര്‍ പ്രതീക്ഷഇക്കുന്നത്. ആഗോള ഉല്‍പ്പാദന നിക്ഷേപങ്ങളെ സൂപ്പര്‍ചാര്‍ജ് ചെയ്യുന്നതിനും, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും ലഷ്യമിട്ടുള്ള ‘ഭവ്യ’യെ പറ്റിയുള്ള വിവരങ്ങളാണ് താഴെ പറയുന്നത്. ഭവ്യ (BHAVYA) സ്കീംപ്ലഗ്-ആന്‍ഡ്-പ്ലേ വ്യവസായ പാര്‍ക്കുകളാണ് ഭവ്യ മുന്നോട്ടുവയ്ക്കുന്നത്. അതായത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സജ്ജമായ കേന്ദ്രങ്ങള്‍. ഇത്തരത്തില്‍ രാജ്യത്തുടനീളം 100 വ്യവസസായ പാര്‍ക്കുകള്‍ ലക്ഷ്യം വയ്ക്കുന്നു. പദ്ധതിക്കായി 33,660 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്്. ഇന്ത്യയെ ആഗോള ഉല്‍പ്പാദന ഹബ്ബാക്കി മാറ്റുക, വ്യവസായം തുടങ്ങുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് സര്‍ക്കാരിന്റെ മറ്റു ലക്ഷ്യങ്ങള്‍. അടുത്ത 6 വര്‍ഷത്തിനുള്ളില്‍ രണ്ട് ഘട്ടങ്ങളായാകും പദ്ധതി നടപ്പാക്കുക. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ ഭൂമി, വൈദ്യുതി, റോഡ്, കമ്മ്യൂണിക്കേഷന്‍ ശൃംഖല, മറ്റ് അനുമതികള്‍ എന്നിവ മുന്‍കൂട്ടി തയാറാക്കി വെക്കുന്ന രീതിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അതിനാല്‍ തന്നെ വ്യവസായികള്‍ക്ക് നേരിട്ട് പ്രവര്‍ത്തനം ആരംഭിക്കാം. 100 മുതല്‍ 1,000 ഏക്കര്‍ വരെ വിസ്തീര്‍ണ്ണമുള്ള പാര്‍ക്കുകളാണ് പദ്ധതിക്കു കീഴില്‍ വരിക. മലയോര- വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് കുറഞ്ഞത് 25 ഏക്കര്‍ ആയിരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ഏക്കറൊന്നിന് 1 കോടി രൂപ വരെ സര്‍ക്കാര്‍ നല്‍കും. സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ മത്സരബുദ്ധിയോടെ കേന്ദ്രം വിലയിരുത്തും. വ്യവസായങ്ങള്‍ക്ക് ആവശ്യമായ എല്ലാ ലൈസന്‍സുകളും, അനുമതികളും 60 ദിവസത്തിനകം ലഭ്യമാക്കാന്‍ ഏകജാലക സംവിധാനവും ഭവ്യയ്ക്കു കീഴിലുണ്ടാകും. സാധാരണക്കാര്‍ക്ക് നേട്ടമാകുന്നതെങ്ങനെ? ഇത്തരമൊരു പദ്ധതി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദദഗ്ധര്‍ പറയുന്നു. ഇതില്‍ പ്രത്യക്ഷ, പരോക്ഷ അവസരങ്ങള്‍ ഉണ്ടാകും. പദ്ധതി വലുതായതിനാല്‍ തന്നെ കേന്ദ്രങ്ങള്‍ക്കും ചുറ്റുമുള്ള വികസനവും പ്രധാനമാണ്. പാര്‍ക്കുകള്‍ക്ക് ഉള്ളിലോ, പരിസരത്തോ തൊഴിലാളികള്‍ക്കായുള്ള ഹൗസിങ് കോളനികള്‍, ആശുപത്രികള്‍, മറ്റ് ജീവിതസൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. ഈ പാ്ര്ക്കുകള് പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുകയും, ലോജിസ്റ്റിക്സ്, സര്‍വീസ് മേഖലകളില്‍ പുതിയ ബിസിനസ് സാധ്യതകള്‍ തുറക്കുകയും ചെയ്യും.രാജ്യത്തിന്റെ പ്രതീക്ഷകള്‍ വ്യവസായങ്ങള്‍ക്കുള്ള അനുമതികള്‍ നേരത്തേ തന്നെ ഉറപ്പാക്കാന്‍ കഴിയുന്നതോടെ ആഭ്യന്തര, ആഗോള പങ്കാളിത്തവും, നിക്ഷേപവും വര്‍ധിക്കും. ഇലക്ട്രോണിക്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍ തുടങ്ങിയ പ്രധാന മേഖലകളിലെ ഉല്‍പ്പാദനം വര്‍ധിക്കുകയും, രാജ്യത്ത് നിന്നുള്ള കയറ്റുമതി കൂടുകയും ചെയ്തു. സൗരോര്‍ജ്ജം, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കിക്കൊണ്ട് പരിസ്ഥിതി സൗഹൃദമായാണ് പാര്‍ക്കുകളാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. കേരളത്തിന് നേട്ടമോ? പദ്ധതിക്കായി ഭൂമി കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കൂടാതെ കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് മത്സരാധിഷ്ഠിതം ആണ്. അതിനാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതി സ്വന്തമാക്കാന്‍ മികച്ച നിര്‍ദ്ദേശങ്ങളും, നീക്കങ്ങളും ആവശ്യമാണ്. ഭവ്യ പദ്ധതിയുടെ ഭാഗമായി ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ പാര്‍ക്കുകളില്‍ പ്രത്യേക ഇടങ്ങള്‍ മാറ്റിവെക്കുന്നുണ്ട്. ഇത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ മലയാളി വ്യവസായികള്‍ക്ക് കഴിയണം. മൊത്തം 100 പാര്‍ക്കുകളാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെങ്കിലും, ആദ്യം 50 പാര്‍ക്കുകള്‍ക്ക് മുന്‍ഗണന നല്കുന്നു. ഇത് 2 ഘട്ടളായായി അനുവദിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒന്നാം ഘട്ടത്തില്‍ 20 പാര്‍ക്കുകളാണ് പരിഗണിക്കുന്നത്. ഈ ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിന്‍ഡോ ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയാണ്. അടുത്ത 30 പാര്‍ക്കുകള്‍ക്കായി സെപ്റ്റംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.
Source link


