NEWS
ഭും! കത്തിയമർന്ന് പച്ചക്കെട്ടിടം; നിനോ ഗ്വറേറോയെ ‘നരകത്തിലേക്ക്’ അയച്ചെന്ന് ട്രംപ് – വിഡിയോ

വാഷിങ്ടൻ∙ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച ‘ട്രെൻ ഡി അരഗ്വ’ എന്ന മാഫിയാ സംഘത്തിന്റെ നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘നിനോ ഗ്വറേറോ’ എന്നറിയപ്പെടുന്ന ഹെക്ടർ റസ്തൻഫോർഡ് ഗ്വറേറോ ഫ്ലോറസിനെ വധിച്ചതായി ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.ട്രെൻ ഡി അരഗ്വ ഭീകരർക്ക് ഇനി വെനസ്വേലയിലോ മറ്റെവിടെയെങ്കിലുമോ സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ലെന്നു ട്രംപ് പറഞ്ഞു. ക്രൂരന്മാരായ കൊലയാളികളെയും ലഹരിമരുന്ന് മാഫിയ തലവൻമാരെയും എപ്പോൾ വേണമെങ്കിലും എവിടെവച്ചും ഞങ്ങൾ കണ്ടെത്തും. ‘നരകത്തിന്റെ ആഴങ്ങളിലേക്ക്’ അവരെ അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
Source link


