NEWS

4400 ജീവനക്കാരെ ‘കോടീശ്വരന്മാരാക്കിയ’ മസ്ക്, ആദ്യ ദിവസത്തിൽ കുതിപ്പ്, സ്പേസ് എക്സ് ഇനി ലോകത്തിലെ ആറാമത്


ഓഹരി വിപണിയിലെത്തിയ ആദ്യ ദിവസം തന്നെ വൻ കുതിപ്പുമായി ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സ് കമ്പനി. ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്കു പിന്നാലെ യുഎസ് ഓഹരി സൂചികയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്ത സ്പേസ് എക്സ് ഓഹരികൾ ആദ്യ ദിവസത്തെ വ്യാപാരം അവസാനിപ്പിച്ചത് 19 ശതമാനം നേട്ടത്തിൽ. ഓഹരിയൊന്നിന് 150 ഡോളറിൽ തുടങ്ങിയ സ്പേസ് എക്സ് ഓഹരികൾക്ക് 161 ഡോളറിലാണ് ക്ലോസിങ്. ഇതോടെ മസ്കിന്റെ കമ്പനിയുടെ വിപണിമൂല്യം 2.1 ലക്ഷം കോടി ഡോളറായി വർ‍ധിച്ചു. പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റുകൾക്ക് വേണ്ടി 2002ൽ മസ്ക് തുടങ്ങിയ കമ്പനിയാണ് സ്പേസ് എക്സ്. നിലവിൽ കമ്പനിയുടെ ഭാഗമായ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സർവീസ് മാത്രമാണ് ലാഭത്തിൽ പ്രവർത്തിക്കുന്നത്. എന്നാൽ കമ്പനിയുടെ ഭാവി വരുമാനവും സാധ്യതകളും കണക്കിലെടുത്ത് 1.77 ലക്ഷം കോടി ഡോളറിന്റെ മൂല്യം കണക്കാക്കിയാണ് ഐപിഒയിലൂടെ നിക്ഷേപം സമാഹരിച്ചത്. 4400 മില്യനയർമാർ


Source link

Back to top button