NEWS
വ്യോമസേനാ വിമാനം തകർന്ന് സൈനികർക്ക് വീരമൃത്യു യദുവിന് താൽക്കാലിക നിയമനം – പ്രധാന വാർത്തകൾ

അസമിലെ ജോർഹട്ടിൽ വ്യോമസേനാ വിമാനം തകർന്നുവീണ് അഞ്ചു സൈനികർ വീരമൃത്യു വരിച്ചതും മുൻ മേയർ ആര്യ രാജേന്ദ്രനുമായി റോഡിൽ വാക്കു തർക്കമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവവർ ജോലി നഷ്ടപ്പെട്ട എൽ.എച്ച്.യദുവിന് നിയമസഭയിൽ ഡ്രൈവറായി താൽക്കാലിക നിയമനം നൽകിയതും ഇന്നത്തെ പ്രധാന വാർത്തകളായി. ഇറാൻ–യുഎസ് യുദ്ധം അവസാനിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ ഇരുരാജ്യങ്ങളും കരാറൊപ്പിടുമെന്ന് പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചതും ആയത്തുല്ല ഖമനയിയുടെ സംസ്കാരത്തിന് ഇറാൻ ദിവസം നിശ്ചയിച്ചതും രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട വാർത്തകളായി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദമാണ് ശ്രദ്ധേയമായ മറ്റൊരു വാർത്ത. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം ഒരിക്കൽക്കൂടി…അസമിലെ ജോർഹട്ടിൽ വ്യോമസേനാ വിമാനം തകർന്നുവീണ് അഞ്ചു സൈനികർക്ക് വീരമൃത്യു. സഹപൈലറ്റ് പരുക്കേറ്റ് ചികിത്സയിലാണ്. AN-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നുവീണത്. പരിശീലനപ്പറക്കലിനിടെ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ.നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്ന് സിപിഎം സമ്മതിച്ചു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഈ കുറ്റസമ്മതം. ശക്തികേന്ദ്രങ്ങളിലടക്കം ബിജെപി മുന്നേറ്റം ഉണ്ടാക്കുന്നത് അതീവഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പു സംസ്ഥാന കമ്മിറ്റി നൽകി.
Source link


