AUTO

പുതിയ രൂപത്തിൽ ഐ20; പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്


പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ മോഡലിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഹ്യുണ്ടേയ്. ബ്രസീലിൽ നടക്കാനിരിക്കുന്ന ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായാണ് നാലാം തലമുറ i20-യുടെ ഔദ്യോഗിക ചിത്രങ്ങൾ ഹ്യുണ്ടേയ് പുറത്തുവിട്ടത്. സ്പോർട്ടി ലുക്കിലുള്ള ഡിസൈൻ മാറ്റങ്ങളും അത്യാധുനിക ഫീച്ചറുകളുമായാണ് പുത്തൻ മോഡൽ വരുന്നത്.ഡിസൈനിലെ പുത്തൻ മാറ്റങ്ങൾനിലവിലെ മോഡലിനേക്കാൾ കൂടുതൽ പ്രീമിയം ലുക്കാണ് പുതിയ i20-ക്ക്. മുൻവശത്ത് കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറും വൈ ഷേപ്പിലുള്ള ഡിആർഎല്ലുകളും (DRLs) പുതിയ ഡ്യുവൽ പോഡ് എൽഇഡി ഹെഡ്‌ലൈറ്റുകളുമുണ്ട്. പുതിയ ഹണിക്രോം പാറ്റേണിലുള്ള ഗ്രില്ലും എഡിഎഎസ് (ADAS) റഡാർ സെൻസറും ബമ്പറിലുണ്ട്. വശങ്ങളിൽ ഏറ്റവും വലിയ മാറ്റം വലിയ 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ്. കൂടാതെ വീൽ ആർച്ചുകളിലും ഡോറിന്റെ താഴെയും നൽകിയിരിക്കുന്ന കറുത്ത ക്ലാഡിങ് കാറിന് ഒരു റഗ്ഗഡ് ക്രോസ്ഓവർ ലുക്ക് നൽകുന്നുണ്ട്. സി-ഷെയ്പ്പിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ പരസ്പരം ബന്ധിപ്പിക്കുന്ന കനംകുറഞ്ഞ ലൈറ്റ് ബാറാണ് പിന്നിലെ പ്രധാന ആകർഷണം. പുതിയ ബ്ലാക്ക് ബമ്പറും സിൽവർ ഡിഫ്യൂസറും സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു.അത്യാധുനിക ക്യാബിൻ‌എൻജിൻ കരുത്ത്കരുത്തിന്റെ കാര്യത്തിൽ നിലവിലെ 84 എച്ച്പി നൽകുന്ന 1.2 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും, 120 എച്ച്പി നൽകുന്ന 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിനും പുതിയ മോഡലിലും തുടരാനാണ് സാധ്യത. ഹ്യുണ്ടായി പുതുതായി വികസിപ്പിക്കുന്ന 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിൻ ഇതിൽ വരുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ബ്രസീൽ വിപണിയിൽ അഞ്ച് ട്രിമ്മുകളിലാണ് (Comfort, Limited, X Line, Platinum, Ultimate) ഈ വാഹനം എത്തുന്നത്. പുത്തൻ i20 ഇന്ത്യൻ വിപണിയിൽ എത്തുന്നതിനെക്കുറിച്ച് ഹ്യുണ്ടായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും വരും മാസങ്ങളിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.


Source link

Back to top button