NEWS
‘അവളെ കാണാൻ പോലും അനുവദിച്ചില്ല, ഞാൻ ആരുമല്ലാതായി; കേസെടുക്കണം’: യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

കൊച്ചി∙ തൃപ്പൂണിത്തുറയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിൽ കുടുംബ പ്രശ്നങ്ങളെന്നു സൂചന. യുവാവിന്റെ ഫ്ലാറ്റിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഭാര്യ വീട്ടുകാർ തനിക്കെതിരെ കള്ളക്കേസ് കൊടുത്തെന്നും അവരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. ആലപ്പുഴ ചേർത്തല കുറ്റിക്കാട്ടുവെളി സ്വദേശി മനു ജോൺസണെയാണ് (26) ഇന്നലെ രാവിലെ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലുള്ള ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ‘‘എനിക്കെതിരെ കള്ളക്കേസ് കൊടുത്തവരാണ് എന്റെ മരണത്തിന് ഉത്തരവാദി. അവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസ് വേണം. എന്നെ അവളെ ഒന്നു കാണാൻ പോലും ഇതുവരെ സമ്മതിച്ചില്ല. ഞാൻ പോകുന്നു. ഈ കത്ത് എന്റെ മരണമൊഴി ആണ്. കഷ്ടപ്പെട്ട് അവളെ നോക്കിയ ഞാൻ ഒരു ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി. ഗുഡ് ബൈ’, എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Source link


