കപ്പലണ്ടി പെട്ടെന്ന് ഉണങ്ങിപ്പോകുന്നോ? എപ്പോഴും കറുമുറെ സൂക്ഷിക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കാം

കപ്പലണ്ടി കൊറിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. യാത്ര പോകുമ്പോഴും മറ്റും ഇവ കയ്യിൽ കരുതുന്നവർ ഏറെയാണ്. ചിലർ കപ്പലണ്ടി വീട്ടിൽ വാങ്ങി സൂക്ഷിക്കാറുമുണ്ട്. ചിലർ കറികളിൽ രുചിയും കട്ടിയും കൂടാൻ കപ്പലണ്ടി അരച്ച് ചേർക്കും. എന്നിരുന്നാലും കപ്പലണ്ടി ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഈർപ്പം, വായു എന്നിവയുടെ സാന്നിദ്ധ്യം കാരണം അവ പെട്ടെന്ന് പഴകിയതായി മാറുകയോ ഉണങ്ങിപ്പോവുകയോ ചെയ്യും. കപ്പലണ്ടി കറുമുറെ കഴിക്കാൻ പാകത്തിന് ഏറെനാൾ സൂക്ഷിക്കാൻ ചില ടിപ്പുകളുണ്ട്.
വായു കടക്കാത്ത കുപ്പികളിൽ അടച്ചു സൂക്ഷിക്കാം.
സിപ്പുള്ള ബാഗിൽ അടച്ച് സൂക്ഷിക്കാം.
നേരിട്ടുള്ള വെയിൽ, ചൂട്, ഈർപ്പം എന്നിവയേൽക്കാതെ സൂക്ഷിക്കണം.
കപ്പലണ്ടിയുടെ സ്വാഭാവിക രുചി നിലനിർത്തുന്നതിനും കേടാകാതിരിക്കുന്നതിനും അടുക്കളയുടെ തണുത്ത കാബിനറ്റിൽ സൂക്ഷിക്കാം.
വലിയ അളവിൽ വാങ്ങുകയാണെങ്കിൽ ബാഗിലോ കുപ്പിയിലോ മാറ്റി ഫ്രീസറിൽ സൂക്ഷിക്കുന്നത് പെട്ടെന്ന് കേടാകുന്നത് തടയും.
കുപ്പിയിലാക്കി സൂക്ഷിക്കുന്നതിനു മുമ്പ് കപ്പലണ്ടി ചെറുതായി വറുക്കുന്നത് അധികമുള്ള ഈർപ്പം നീക്കം ചെയ്യാൻ സഹായിക്കും. ഇത് ഷെൽഫ് ലൈഫും രുചിയും മെച്ചപ്പെടുത്തും.
കപ്പലണ്ടി കൈകാര്യം ചെയ്യുമ്പോൾ നനവില്ലാത്ത കൈകളും വൃത്തിയുള്ളതും ഉണങ്ങിയതുമായ സ്‌പൂണും പാത്രങ്ങളും മാത്രം ഉപയോഗിക്കുക. ചെറിയ അളവിലെ ഈർപ്പം പോലും കേടാകാനോ ക്രഞ്ച് നഷ്ടപ്പെടാനോ ഇടയാക്കും. കപ്പലണ്ടി വരണ്ട നിലയിൽ സൂക്ഷിക്കുന്നത് ദീർഘകാലം കേടാകാതിരിക്കാൻ സഹായിക്കും.
Source link


