FASHION

മഴക്കാലത്ത് മുടി വല്ലാതെ കൊഴിയുന്നുണ്ടോ? കാരണം നിങ്ങൾ വരുത്തുന്ന ചെറിയ തെറ്റുകൾ, പരിഹാരം അറിഞ്ഞിരിക്കൂ

സ്‌ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരൻ. അഴുക്ക്, പൊടി, ഈർപ്പം തുടങ്ങി പല കാരണങ്ങളാലാണ് താരൻ വരുന്നത്. ഒരുതവണ വന്നുകഴിഞ്ഞാൽ താരൻ പൂർണമായും മാറ്റുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് താരൻ വരാനുള്ല സാദ്ധ്യത വളരെ കൂടുതലാണ്. മഴക്കാലത്ത് മുടി കൊഴിച്ചിൽ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണവും ഇതാണ്. താരൻ വരാനുള്ള കാരണങ്ങളും അത് മാറാൻ ചെയ്യേണ്ടത് എന്താണെന്നും അറിയാം.

മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നു. ഇത് മുടിയിൽ ഫംഗസ് വളരാൻ കാരണമാകുന്നു. ഇതിലൂടെ താരൻ വർദ്ധിക്കുന്നു. മഴ നനഞ്ഞ ശേഷം ഈർപ്പം മാറാതെ മുടി കെട്ടിവയ്‌ക്കുന്നതും താരൻ വർദ്ധിക്കാൻ കാരണമാകും. അഴുക്കും വിയർപ്പും എണ്ണയും ശിരോചർമത്തിൽ അടിഞ്ഞുകൂടുന്നതും താരൻ വരുത്തും. അതിനാൽ, കൃത്യമായ ഇടവേളകളിൽ മുടി കഴുകാൻ ശ്രമിക്കുക.

ഷാംപൂ ഉപയോഗിക്കുന്നത് ശിരോചർമം വൃത്തിയാകാനും താരൻ മാറാനും സഹായിക്കും. എപ്പോഴും നേർപ്പിച്ച് മാത്രം ഷാംപൂ ഉപയോഗിക്കുക. ആവശ്യത്തിലധികം എണ്ണ മുടിയിൽ ഉപയോഗിക്കരുത്. മറ്റുള്ളവർ ഉപയോഗിക്കുന്ന ചീപ്പ്, ടവൽ എന്നിവ ഉപയോഗിക്കുന്നത് താരൻ വർദ്ധിക്കാൻ കാരണമാകും. അമിതമായ മാനസിക സമ്മർദവും താരൻ വഷളാക്കും. പഴങ്ങൾ, പച്ചക്കറികൾ, ഒമേഗ 3, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ മുടി നന്നായി വളരാനും താരൻ മാറാനും സഹായിക്കും.


Source link

Back to top button