NEWS
യാത്രാ സമയം ഒന്നര മണിക്കൂറിൽ നിന്ന് 15 മിനിറ്റിലേക്ക്; പരമാവധി വേഗം 80 കി.മീ: കുതിക്കാൻ പത്തുവരിപ്പാത

ബെംഗളൂരു ∙ മാഗഡി റോഡ്–മൈസൂരു റോഡ് എന്നിവയെ ബന്ധിപ്പിച്ച് ചല്ലഘട്ട നാടപ്രഭു കെംപഗൗഡ ലേഔട്ടിലൂടെയുള്ള 10 വരി റോഡ് അടുത്ത മാസം ഗതാഗതത്തിന് തുറന്നുകൊടുക്കും. നൈസ് റോഡിന് ബദലായി 10.7 കിലോമീറ്റർ നീളത്തിൽ ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) നിർമിച്ച ടോൾ രഹിത റോഡ് യാത്രാ സമയം ഒന്നരമണിക്കൂറിൽ നിന്ന് 15 മിനിറ്റായും കുറയ്ക്കും. ചല്ലഘട്ട മെട്രോ സ്റ്റേഷനു സമീപത്തു നിന്ന് ആരംഭിക്കുന്ന റോഡ് കഡംബഗരെയിലാണ് മാഗഡി റോഡുമായി ചേരുന്നത്.നിർദിഷ്ട ബെംഗളൂരു വ്യവസായ ഇടനാഴിയുമായും പുതിയ റോഡ് ബന്ധിപ്പിക്കുന്നുണ്ട്. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്ന് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലേക്ക് ഗതാഗതകുരുക്കില്ലാതെ എത്താനും പുതിയ റോഡ് തുറക്കുന്നതിലൂടെ സാധിക്കും. 6 വരി പ്രധാന പാതയ്ക്കൊപ്പം ഇരുവശങ്ങളിലും 4 വരി സർവീസും റോഡും ഉൾപ്പെടുന്നുണ്ട്.കൂടാതെ 1.4 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക്, നടപ്പാത എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്.
Source link


