NEWS
ആരോഗ്യകരമാകട്ടെ ചായകുടി; നിങ്ങൾ ടീ ബാഗ് ചായ, ഗ്രീൻ ടീ കുടിക്കാറുണ്ടോ? ശ്രദ്ധിക്കൂ ഇക്കാര്യം

ന്യൂഡൽഹി∙ ആരോഗ്യത്തിനു ഹാനികരമായ എപ്പിക്ലോറോഹൈഡ്രിൻ രാസവസ്തു അടങ്ങിയ ടീബാഗുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ടീബാഗിൽ വയ്ക്കുന്ന തേയില, ഗ്രീൻ ടീ, മറ്റു വകഭേദങ്ങളിലുള്ള ചായപ്പൊടികളുടെയും ഗുണനിലവാരം ഉറപ്പുവരുത്താനുള്ള മാർഗനിർദേശങ്ങളും ഇറക്കി.കാൻസർ ഉൾപ്പെടെ ഗുരുതര രോഗങ്ങൾക്കു കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു ടീബാഗ് ബ്ലീച്ച് ചെയ്യാൻ ഉൾപ്പെടെ ഉപയോഗിക്കുന്ന എപ്പിക്ലോറോഹൈഡ്രിൻ നിരോധിച്ചത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ആണ് ‘ആരോഗ്യകരമായ ചായ കുടിപ്പിക്കാൻ’ രാജ്യത്താദ്യമായി ഇങ്ങനെയൊരു നിയന്ത്രണം ഏർപ്പെടുത്തിയത്.പ്രധാന നിർദേശങ്ങൾ
Source link


