NEWS

‘പിന്നിൽ നിന്നു കുത്തിയവരെ കൂടെക്കൂട്ടില്ല, കോൺഗ്രസിനെ ഡിവോഴ്സ് ചെയ്തു’; മൂന്നാം മുന്നണി നീക്കവുമായി ഡിഎംകെ


ചെന്നൈ ∙ ഡൽഹിയിൽ ഇന്ത്യാ മുന്നണി യോഗം നടന്ന ദിവസം തന്നെ ‘ബിജെപിക്കെതിരായി മൂന്നാം മുന്നണി വരുമെന്നു’ സൂചന നൽകി ഡിഎംകെ. കോൺഗ്രസ് പാർട്ടിയുടെ പ്രശ്നം കാരണമാണ് ഇന്ത്യാ മുന്നണിയിൽ നിന്നു വിട്ടു നിന്നതെന്നു വ്യക്തമാക്കിയാണു ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ മൂന്നാം മുന്നണിയെന്ന സൂചനയുമായി രംഗത്തെത്തിയത്. ഒട്ടേറെ പാർട്ടികൾ ഇന്ത്യ മുന്നണിയിൽ അകന്നു നിൽക്കുകയാണ്. ബിജെപിക്ക് എതിരായ പൊതു ലക്ഷ്യങ്ങൾ ചേർത്തു, ഭാവിയിൽ ഇവരെ ചേർത്തു മൂന്നാം മുന്നണിയുണ്ടാകാമെന്ന് ഇളങ്കോവൻ പറഞ്ഞു.കോൺഗ്രസുമായി ബന്ധമില്ലെന്നും ബന്ധം ‘ഡിവോഴ്സ്’ ചെയ്തെന്നും പ്രതികരിച്ചു ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ്.ഭാരതിയും രംഗത്തെത്തി. പിന്നിൽ നിന്നു കുത്തിയവരെ ഇനി കൂടെ കൂട്ടില്ല, മറ്റു പാർട്ടികൾ ചർച്ച ചെയ്തതിനു ശേഷമാണു സഖ്യത്തിൽ നിന്നു പോയതെന്നും ഭാരതി പറ‍ഞ്ഞു. ഡിഎംകെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ നിന്നു ചർച്ചയില്ലാതെ പുറത്തു പോയി ടിവികെ മന്ത്രിസഭയിൽ ചേർന്നതിനാൽ ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ഐക്യം തമിഴ്നാട്ടിൽ തകർന്നിരുന്നു. ഈ പ്രശ്നത്തിൽ ഡിഎംകെ പ്രവർത്തകർ കോൺഗ്രസിനെതിരെ പ്രതിഷേധത്തിലാണ്.


Source link

Back to top button