ഒരാഴ്‌ചകൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് പൂർണമായും മാറും, അതും ഒരു രൂപ പോലും ചെലവില്ലാതെ; പരീക്ഷിച്ച് നോക്കൂ

അമിതമായ ഫോൺ ഉപയോഗം, സ്‌ട്രസ്, ഉറക്കമില്ലായ്‌മ എന്നിവ കാരണമുണ്ടാകുന്ന പ്രധാന സൗന്ദര്യ പ്രശ്‌നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഒരുതവണ വന്നുകഴിഞ്ഞാൽ ഈ പ്രശ്‌നം പരിഹരിക്കാൻ വളരെ പ്രയാസമാണ്. എന്നാൽ, തുടർച്ചയായ ഉപയോഗത്തിലൂടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ചില മാർഗങ്ങൾ അറിയാം.
1. ഉപയോഗിച്ച് ബാക്കിവന്ന ടീബാഗ് ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ച് കണ്ണിൽ വയ്‌ക്കുക. വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞ് തണുപ്പിച്ച് കണ്ണിൽ വയ്‌ക്കുന്നതും നല്ലതാണ്. ഇത് 15 മുതൽ 20 മിനിട്ട് വരെ വയ്‌ക്കാവുന്നതാണ്.
2. ആൽമണ്ട് ഓയിൽ ചർമത്തിന് വളരെ നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപ്പമെടുത്ത് കണ്ണിന് ചുറ്റും പുരട്ടി രാവിലെ കഴുകി കളയാവുന്നതാണ്.
3. കണ്ണിന് കുളിർമയും തണുപ്പും ലഭിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ജ്യൂസ് പുരട്ടി വളരെ മൃദുലമായി മസാജ് ചെയ്യുക. ശേഷം 15 – 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്.
ഈ മാർഗങ്ങളൊക്കെ ചെയ്‌താലും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കണം. ഉറങ്ങുന്നതിന് മുമ്പ് ഫോൺ, ടിവി, ലാപ്‌ടോപ്പ് തുടങ്ങിയവ ഏറെനേരം നോക്കുന്നത് ഒഴിവാക്കണം. അയൺ, വൈറ്റമിൻ കെ, വൈറ്റമിൻ സി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കണം. ഇതെല്ലാം ശ്രദ്ധിച്ചാൽ വളരെ വേഗം ഫലം ലഭിക്കുന്നതാണ്.
Source link


