LIFESTYLE

കേരളത്തിൽ നിർമാണത്തിനിടെ തകർന്നുവീഴുന്ന വീടുകൾ; എന്താണ് കാരണം? അപൂർവമെങ്കിലും അവഗണിക്കരുത്


രണ്ടുമൂന്നു കൊല്ലം മുൻപാണ് ഒരു ദിവസം രാവിലെ സമൂഹമാധ്യമങ്ങളിൽ ആ ചിത്രം കാണുന്നത്. നിർമാണത്തിനിടെ തകർന്നുവീണ ഒരു വീട്. സംഭവം നടന്നത് നാട്ടിൽ നിന്നും ഏറെ അകലെ അല്ലാത്തതുകൊണ്ട്, നാട്ടിലെത്തിയപ്പോൾ അവിടെ പോയി കണ്ടിരുന്നു. ഇന്നും സമാനമായ ഒരു ചിത്രം കണ്ടു, അതുകൊണ്ടാണ് ഇതേക്കുറിച്ചു എഴുതണം എന്ന് കരുതിയത്.ഇതിൽ എഴുതുന്ന കാര്യങ്ങൾ പലർക്കും അപ്രിയമായി തോന്നാം, എന്നാൽ അവ തീർത്തും സാങ്കേതികമാണ്, വീട് പണിയുന്നവർക്കും, പണിയാൻ പോകുന്നവർക്കും ഉള്ള മാർഗരേഖകൾ മാത്രമാണ്.എങ്ങനെയാണ് ഒരു കെട്ടിടം തകർന്നു വീഴുന്നത്..? വലിയ കെട്ടിടങ്ങൾ മാത്രമേ തകരുകയുള്ളോ അതോ ചെറിയവയും തകരുമോ ..?ലോകത്തെ ഏതു കെട്ടിടവും, അത് കോൺക്രീറ്റ് കൊണ്ട് ഉണ്ടാക്കിയത് ആയാലും, സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയത് ആയാലും, എന്തിന്‌ മണ്ണും വൈക്കോലും മുളയും കൊണ്ടുണ്ടാക്കുന്ന കുടിൽ ആയാലും തകർന്നു വീഴാം.ഇനി, എന്തുകൊണ്ടാണ് ഒരു കെട്ടിടം തകർന്നു വീഴുന്നത് ..?ഒരു കെട്ടിടത്തിന്റെ തകർച്ചയ്ക്ക് നൂറു കാരണങ്ങൾ ഉണ്ട്. ഇതിൽ ഒറ്റക്കുള്ള കാരണങ്ങളും, സംയുക്തമായി അനുഭവപ്പെടുന്ന കാരണങ്ങളും കാണും. എന്നിരുന്നാലും ഒറ്റ വരിയിൽ ഇതിന് ഒരു ഉത്തരം പറയാം.


Source link

CINEMA

CINEMA

Back to top button