NEWS
താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; യാത്രക്കാർ കൊടുംദുരിതത്തിൽ

താമരശ്ശേരി ∙ ബുധനാഴ്ച രാത്രിയോടെ ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് ചുരത്തിൽ വാഹന ഗതാഗത തടസം നേരിടുന്നത്. നിർമാണ ജോലികൾ പരിഗണിച്ചും കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി രാവിലെ ആറു മണി മുതൽ രാത്രി എട്ടു മണി വരെ വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സമയങ്ങളിൽ നിർത്തിയിട്ടിരുന്ന വലിയ വാഹനങ്ങൾ നിയന്ത്രണ സമയത്തിന് ശേഷം ഒന്നിച്ച് ചുരം കയറാനും ഇറങ്ങാനും തുടങ്ങിയതോടെയാണ് ചുരത്തിൽ കനത്ത തിരക്ക് അനുഭവപ്പെട്ടത്.
Source link


