മമ്മൂട്ടി – ധനുഷ് ചിത്രത്തിൽ ഇന്ദ്രൻസ്

മമ്മൂട്ടിയും ധനുഷും നായകന്മാരാകുന്ന തമിഴ് ചിത്രത്തിൽ ഇന്ദ്രൻസും . ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ ഇന്ദ്രൻസ് അവതരിപ്പിക്കുന്നതെന്നാണ് വിവരം. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന തന്റെ പുതിയ ചിത്രം ചിന്ന ചിന്ന ആസൈയുടെ പ്രൊമോഷൻ ഇന്റർവ്യൂകളിലൊന്നിൽ ഇന്ദ്രൻസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 300 കോടി കളക്ഷനിലേക്ക് നീങ്ങുന്ന സൂര്യയുടെ കറുപ്പിലെ ഇന്ദ്രൻസിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. 2005ൽ ആടുംകൂത്ത് എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രൻസിന്റെ തമിഴ് പ്രവേശം.2012ൽ ഷങ്കർ ചിത്രം നൻപനിലും അഭിനയിച്ചു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങിയ കിണറിനുശേഷം ഇന്ദ്രൻസ് അഭിനയിച്ച തമിഴ് ചിത്രം ആണ് കറുപ്പ്. മട്ടാഞ്ചേരി സുകുമാരൻ എന്ന അച്ഛൻ കഥാപാത്രമായി അത്ഭുതപ്പെടുത്തുന്ന പ്രകടനത്തിൽ സഹതാരങ്ങളെ പോലും ഞെട്ടിച്ചു.അതേസമയം ശിവകാർത്തികേയനും സായി പല്ലവിയും നായകനും നായികയുമായ അമരൻ എന്ന ബ്ലോക് ബസ്റ്ററിന് ശേഷം രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിച്ച് മമ്മൂട്ടിയും ധനുഷും നായകന്മാരാകുന്ന ചിത്രത്തിൽ സായ് പല്ലവിയും ശ്രീ ലീലയുമാണ് നായികമാർ. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ അടുത്തയാഴ്ച തുടങ്ങും. തമിഴകത്തിന്റെ പുതിയ മ്യൂസിക് സെൻസേഷനായ സായ് അഭ്യങ്കറിന്റേതാണ് സംഗീതം. മമ്മൂട്ടിയും ധനുഷും ആദ്യമായാണ് തമിഴിൽ ഒരുമിച്ച് അഭിനയിക്കുന്നത്.
Source link


