NEWS

കാലവർഷം; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഇങ്ങനെ


കോഴിക്കോട് ∙ കാലവർഷം കനക്കുന്ന സാഹചര്യത്തിൽ  അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സനുമായ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. രാവിലെ ആറു മുതൽ രാത്രി എട്ടുവരെയാണ് നിയന്ത്രണം. കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദീഖിന്റെ നേതൃത്വത്തിൽ സി.കെ. കാസിം എംഎൽഎ, കോഴിക്കോട്, വയനാട് ജില്ലകളിലെ കലക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.കാലവർഷം അവസാനിക്കുന്നതു വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും കലക്ടർ പറഞ്ഞു. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറൽ പൊലീസ് മേധാവിക്ക് കലക്ടർ നിർദേശം നൽകി.


Source link

Back to top button