HEALTH

പ്രമേഹവും മുഖക്കുരുവും തമ്മിലെന്ത് ബന്ധം? മുഖക്കുരു അനാരോഗ്യത്തിന്റെ ലക്ഷണമോ?


മുഖക്കുരു വെറുമൊരു ചർമപ്രശ്നമാണെന്നാണ് പലരും കരുതുന്നത്. അമിതമായ എണ്ണമയം, അഴുക്ക്, സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവയെല്ലാം മുഖക്കുരുവിന് കാരണമാകാറുണ്ട്. എന്നാൽ പുതിയ പഠനങ്ങളും വിദഗ്ധരുടെ നിരീക്ഷണങ്ങളും സൂചിപ്പിക്കുന്നത് മുഖക്കുരുവിന് പിന്നിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനങ്ങൾ, ഇൻസുലിൻ റെസിസ്റ്റൻസ്, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ ആന്തരിക ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നാണ്. പ്രത്യേകിച്ച് പോളിഎൻഡോക്രൈൻ മെറ്റബോളിക് ഓവേറിയൻ സിൻഡ്രോം (PMOS, മുൻപ് PCOS) പോലുള്ള അവസ്ഥകളുള്ള സ്ത്രീകളിൽ ഇത് കൂടുതൽ പ്രകടമാണ്.ഇൻസുലിൻ റെസിസ്റ്റൻസും മുഖക്കുരുവും പിഎംഒഎസ് വെറും പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗമല്ല, അത് ഒരു മെറ്റബോളിക് അവസ്ഥ കൂടിയാണ്. പലരിലും ഇതിന്റെ അടിസ്ഥാനം ഇൻസുലിൻ റെസിസ്റ്റൻസാണ്. ശരീരകോശങ്ങൾ ഇൻസുലിനോട് വേണ്ടവിധം പ്രതികരിക്കാതിരിക്കുമ്പോൾ രക്തത്തിലെ ഇൻസുലിന്റെ അളവ് വർധിക്കുന്നു. ഇത് ആൻഡ്രജൻ ഹോർമോണുകളുടെ ഉത്പാദനം കൂട്ടുകയും അതിലൂടെ അമിത എണ്ണമയം, സെബോറിയ, ക്രമരഹിതമായ ആർത്തവം, ആവർത്തിച്ചുള്ള മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നത് ഇത്തരം പ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.മധുരപലഹാരങ്ങൾ, പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾ, മൈദ മാവ് ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ, റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും. ഇതോടെ ഇൻസുലിന്റെ അളവും കൂടുന്നു. ഉയർന്ന ഇൻസുലിൻ അളവ് ആൻഡ്രജൻ ഹോർമോണുകളുടെയും IGF-1 എന്ന വളർച്ചാ ഘടകത്തിന്റെയും പ്രവർത്തനം കൂട്ടും. ഇവ രണ്ടും മുഖക്കുരുവുണ്ടാക്കുന്ന പ്രധാനകാരണങ്ങളാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ ഉയർന്നുതാഴുമ്പോൾ ഇത് മെറ്റബോളിസത്തെയും ചർമാരോഗ്യത്തെയും നേരിട്ട് ബാധിക്കും. പലരിലും ഇത് ചുവന്നതും അല്പം വലുപ്പവുമുള്ള മുഖക്കുരുവായും അടഞ്ഞുപോകുന്ന രോമകൂപങ്ങളായും താടിയിലും താടിയെല്ലിനരികിലും ആവർത്തിച്ചുണ്ടാകുന്ന മുഖക്കുരുവായുമൊക്കെ പ്രകടമാകാം. ഹോർമോണുകൾ മാത്രമല്ല, കുടലിന്റെ ആരോഗ്യം, സമ്മർദം, ഉറക്കക്കുറവ്, ശരീരത്തിലെ നീർവീക്കം എന്നിവയും ഇൻസുലിൻ നിയന്ത്രണത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും സ്വാധീനിക്കാറുണ്ട്. ആരോഗ്യമുള്ള ചർമത്തിനായി ശ്രദ്ധിക്കേണ്ടത്…


Source link

Back to top button