NEWS
32 വർഷം, ദുരിതക്കടൽ താണ്ടിയ പ്രവാസി മലയാളിക്ക് ‘കണ്ണീർമടക്കം’; പ്രിയതമന്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ച് നാട്ടിലേക്ക്

ദമാം∙ സങ്കടത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പെരുംങ്കടൽ താണ്ടി പ്രിയതമന്റെ ചേതനയറ്റ ശരീരത്തിനൊപ്പം പ്രീതിയും മകൻ ജോർജും നാട്ടിലേക്ക് മടങ്ങി. സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ദമാം അൽ അഹ്സയിൽ അന്തരിച്ച ആലപ്പുഴം തത്തംപള്ളി കുഞ്ഞുമോൻ സക്കറിയയുടെ (മാർട്ടിൻ – 55) മൃതദേഹത്തിനൊപ്പമാണ് ഭാര്യ പ്രീതിയും മകൻ ജോർജും മടങ്ങിയത്. 32 വർഷമായി അൽ അഹ്സയിൽ പ്രവാസിയായിരുന്ന മാർട്ടിൻ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഇഖാമ കാലാവധി കഴിഞ്ഞും മറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഈ കുടുംബം. മാർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ഭാര്യയെയും മക്കളെയും തിരിച്ചയക്കുന്നതിനുമായി അൽ അഹ്സയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകൾ ചേർന്ന് ‘മാർട്ടിൻ കുടുംബ സഹായ സമിതി’ രൂപീകരിച്ചിരുന്നു.
Fashion ⏭️


