NEWS

അനാവശ്യ വാട്സാപ് സന്ദേശം അയച്ചു: അൻസിബയുടെ ആരോപണങ്ങൾ നിഷേധിച്ച് നടി ലക്ഷ്മിപ്രിയ


കൊച്ചി ∙ നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയ തൃക്കാക്കര എസിപിക്കു മുൻപാകെ മൊഴി നൽകി. അൻസിബയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിൽ അൻസിബ വാട്സാപ് സന്ദേശം അയച്ചതു കൊണ്ടാണു പൊലീസിനു പരാതി നൽകേണ്ടി വന്നതെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. തന്നെ 3 മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചുവെന്ന അൻസിബയുടെ വാദം തെറ്റാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണു താനും അൻസിബയും സ്റ്റേഷനിൽ ഒരുമിച്ചുണ്ടായിരുന്നത്. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ട്. ഇതു പൊലീസിനു കൈമാറിയിട്ടുമുണ്ട്.അൻസിബ തനിക്ക് അയച്ച അനാവശ്യ വാട്സാപ് സന്ദേശത്തെപ്പറ്റി പല തവണ ചോദിച്ചിട്ടും കൃത്യമായ മറുപടി നൽകിയില്ല. ഇതു തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന അവസ്ഥ വന്നപ്പോഴാണു നിയമനടപടിയുമായി മുന്നോട്ടു പോയത്. ഇതിനു പിന്നിൽ അജൻഡകളോ മറ്റാരുടെയെങ്കിലും പ്രേരണയോ ഇല്ല. വ്യക്തികൾ തമ്മിലുള്ള ഇത്തരം പ്രശ്നങ്ങളിൽ താരസംഘടന ഇടപെടേണ്ട കാര്യമില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.


Source link

Back to top button