AUTO
ലക്ഷ്യം ഇന്ത്യൻ വിപണി; ബിവൈഡിയുടെ ആദ്യ പ്ലഗ്–ഇൻ–ഹൈബ്രിഡ് എസ്‌യുവി അണിയറയിൽ

ഇന്ത്യൻ വിപണിയെ ലക്ഷ്യമാക്കി ചൈനീസ് കാർ നിർമാതാവായ ബിവൈഡി പ്ലഗ്–ഇൻ–ഹൈബ്രിഡ് എസ്‌യുവി അണിയറയിൽ സജ്ജമാക്കുന്നു. ബിവൈഡിയുടെ ആദ്യ പ്ലഗ്–ഇൻ–ഹൈബ്രിഡ് മോഡലായിരിക്കും ഇത്. പുതിയ മോഡലിന്റെ ടീസർ ചിത്രങ്ങൾ കമ്പനി പങ്കുവച്ചു. നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് മോഡലുകൾ മാത്രമാണ് ബിവൈഡി പുറത്തിറക്കിയിരിക്കുന്നത്. ആ പോർട്ട്ഫോളിയോയിലേക്കാണ് ഹൈബ്രിഡ് എസ്‌യുവി വരുന്നത്. രാജ്യാന്തര വിപണികളിൽ ബിവൈഡിയ്ക്ക് ഹൈബ്രിഡ് എൻജിൻ മോഡലുകളുണ്ട്. ഏതു ഡിഎം–ഐ ഹൈബ്രിഡ് എൻജിനാണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഒരുപക്ഷേ, ആറ്റോ2 ഡിഎം–ഐ പരിഗണിക്കാനും സാധ്യതയുണ്ട്. വിദേശ വിപണികളിൽ 7.8kWh അല്ലെങ്കിൽ 18kWh ബാറ്ററി പായ്ക്കിനൊപ്പം 1.5 ലീറ്റർ എൻഎ പെട്രോൾ എൻജിൻ അടങ്ങിയ PHEV ആറ്റോ 2 ൽ ലഭ്യമാണ്. അല്ലെങ്കിൽ സീലയൺ 6 ആകും പരിഗണിക്കുക. 26.6kWh അല്ലെങ്കിൽ 18.3kWh ബാറ്ററി പായ്ക്കിനൊപ്പം 1.5 ലീറ്റർ എൻഎ പെട്രോൾ എൻജിൻ, അല്ലെങ്കിൽ ടർബോ പെട്രോൾ എൻജിൻ ഓപ്ഷൻ ഉള്ള PHEV ആണിതിൽ. 2025 ലെ ഭാരത് മൊബിലിറ്റി എക്സ്പോയിൽ സീലയൺ 6 പ്രദർശിപ്പിച്ചിരുന്നു.
Source link


