SPORTS

തോൽവിയിൽ ഉള്ളുലഞ്ഞ് വൈഭവ് സൂര്യവംശി, ഡഗ്ഔട്ടിൽ മുഖം മറയ്ക്കാൻ പാടുപെട്ട് കൗമാരതാരം, സങ്കടക്കാഴ്ച


ന്യൂചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റ രാജസ്ഥാൻ റോയൽസ് ഫൈനല്‍ കാണാതെ പുറത്തായതിൽ ഉള്ളുലഞ്ഞ് കൗമാര താരം വൈഭവ് സൂര്യവംശി. തോൽവിക്കു പിന്നാലെ ഡഗ്ഔട്ടിൽ കണ്ണുനിറഞ്ഞ് ഇരിക്കുന്ന വൈഭവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിരാശയോടെ ഗ്രൗണ്ടിൽനിന്നു മടങ്ങിയ താരത്തെ സമാധാനിപ്പിക്കാൻ സഹതാരങ്ങളും സ്റ്റാഫും പാടുപെട്ടു. ഡഗ്ഔട്ടില്‍ ഇരുന്ന് കരഞ്ഞ വൈഭവ് സങ്കടം മറച്ചുവയ്ക്കുന്നതിനായി ടവൽ ഉപയോഗിച്ചു മുഖം മറയ്ക്കുന്നതും കാണാമായിരുന്നു.സീസണിൽ 16 മത്സരങ്ങൾ കളിച്ച വൈഭവ് ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറികളും ഉൾപ്പടെ സ്വന്തമാക്കി 776 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതുള്ള വൈഭവിന്റെ ഓറഞ്ച് ക്യാപ് സുരക്ഷിതമല്ല. ഫൈനലിലെത്തിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (722 റൺസ്), ഓപ്പണർ സായ് സുദർശനും (710 റൺസ്) വൈഭവിന് തൊട്ടുപിന്നിലുണ്ട്. 1.10 കോടി രൂപയാണ് വൈഭവ് ഒരു സീസണിൽ പ്രതിഫലമായി വാങ്ങുന്നത്.


Source link

Back to top button