AUTO
കാർ വാടകയ്ക്ക് എടുക്കാമോ, റെന്റ് എ കാർ നിയമ വിരുദ്ധമോ? അറിയാം നിയമങ്ങൾ

ഒരു മാസത്തെ അവധിക്ക് നാട്ടിൽ വരുമ്പോൾ യാത്ര ചെയ്യാൻ ടാക്സി പിടിച്ചാൽ മുതലാകില്ല. ഡ്രൈവ് ചെയ്യാൻ അറിയുമെങ്കിൽ റെന്റ് എ കാർ എടുക്കും. ആവശ്യം അറിയിച്ചാൽ കാർ നമ്മുടെ വീട്ടിലെത്തും. പെട്രോളടിച്ചാൽ മതി. എത്ര ദിവസത്തേക്കാണോ എടുക്കുന്നത് അത്രയും ദിവസത്തെ വാടക നൽകിയാൽ മതി. എന്നാൽ വാടകയ്ക്ക് കൊടുക്കുന്ന വാഹനങ്ങൾ നിയമവിധേയമാണെന്നും അവയ്ക്ക് പ്രത്യേകം റജിസ്ട്രേഷൻ ഉണ്ടെന്നും നമ്മൾ എത്രപേർക്ക് അറിയാം? വാടയ്ക്ക് എടുക്കുന്ന കാറിന്റെ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് മോട്ടർ വാഹന വകുപ്പ്. ‘വെള്ള പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിൽ നമ്പർ പ്ലേറ്റുകൾ’ ഇത് നിയമ വിരുദ്ധംപ്രവാസികൾ, നാട് കാണാൻ വരുന്ന വിദേശികൾ, ആഭ്യന്തര ടൂറിസ്റ്റുകൾ ഉൾപ്പെടെ നിരവധി ആളുകൾ അവരുടെ യാത്ര ആവശ്യങ്ങൾക്കു വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നുണ്ട്. വെള്ള പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിൽ നമ്പർ പ്ലേറ്റുകൾ ഉള്ള സ്വകാര്യ വാഹനങ്ങൾ പലപ്പോഴും ഇത്തരം ആവശ്യങ്ങൾക്കായി വാടക ഇനത്തിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിയമവിരുദ്ധവും അപകടങ്ങൾ സംഭവിച്ചാൽ മറ്റു നിയമ കുരുക്കുകൾക്കും ഇടയാക്കുന്ന കുറ്റകൃത്യമാണ്. അതുകൊണ്ട് വാഹനങ്ങൾ വാടകക്ക് എടുക്കുമ്പോൾ സാധാരണക്കാരനെ സംബന്ധിച്ച് അയാൾക്ക് സ്വയം നോക്കി മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ഇത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റിലെ വ്യത്യസ്ത. അതായത് നിയമാനുസൃതമായി വാടകയ്ക്ക് നൽകുന്ന വാഹനങ്ങൾക്ക് അവയുടെ നമ്പർ പ്ലേറ്റിൽ… “കറുത്ത പ്രതലത്തിൽ മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങൾ ആയിരിക്കും പ്രദർശിപ്പിച്ചിട്ടുണ്ടാകുക.”കേന്ദ്ര മോട്ടർ വാഹന നിയമം സെക്ഷൻ 75 പ്രകാരമാണ് റെന്റ് എ ക്യാബ് സ്കീമിന് ലൈസൻസ് നൽകുന്നത്. ഇന്ത്യയിൽ എവിടെ പോയാലും ഈ നിയമം പ്രാബല്യത്തിൽ ഉള്ളതാണ്. അതുകൊണ്ടുതന്നെ നിയമാനുസൃതമായ വാടക വാഹനങ്ങളെ തിരിച്ചറിയാൻ നമുക്ക് ഈ രീതി ഉപയോഗിക്കാവുന്നതാണ്. കേരളത്തിൽ ലൈസൻസ് ഉള്ള പതിമൂന്നിൽ അധികം സ്ഥാപനങ്ങളുടെ പതിനായ്യായിരത്തിൽ അധികം വാഹനങ്ങൾ ഇന്ന് നിരത്തിൽ ഈ ആവശ്യത്തിന് സജ്ജമാണ്. ലൈസൻസ് ഇല്ലാത്ത ഏജൻസികളിൽ നിന്ന് വാടകക്ക് വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് നിയമപ്രശ്നങ്ങൾക്കും മറ്റു ബുദ്ധിമുട്ടുകൾക്കും ഇൻഷുറൻസ് അടക്കമുള്ള കാര്യങ്ങൾക്കും തടസ്സം നേരിടാം.
Source link


