തലയുടെ മുൻഭാഗം പൂർണമായും സുതാര്യം; പച്ചക്കണ്ണുകൾ, ആഴക്കടലിൽ ഒളിച്ചിരിക്കുന്ന ഈ മത്സ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സാങ്കേതികവിദ്യകൾ എത്രതന്നെ പുരോഗമിച്ചാലും ഇന്നും ആഴക്കടലിലെ പല രഹസ്യങ്ങളും കണ്ടെത്താൻ മനുഷ്യന് കഴിഞ്ഞിട്ടില്ല. പല വ്യത്യസ്ത തരം മത്സ്യങ്ങളും ജീവികളും ഇന്നും ആഴക്കടലിൽ ജീവിക്കുന്നു. അതിൽ കൗതുകം ഉണർത്തുന്ന ഒരു മത്സ്യമാണ് ബാരെലി മത്സ്യം. ‘സ്പൂക്ക് ഫിഷ്’ എന്നും ഇതിനെ അറിയപ്പെടുന്നു. തലയ്ക്ക് മുകളിലുള്ള സുതാര്യമായ ഒരു താഴികക്കുടവും അതിനുള്ളിൽ ബാരൽ ആകൃതിയിലുള്ള പച്ചക്കണ്ണുകളുമാണ് ഇവയുടെ പ്രധാന പ്രത്യേകത.
തലയുടെ മുൻഭാഗം പൂർണമായും സുതാര്യമാണ്. ഇതിനുള്ളിൽ ദ്രാവകം നിറഞ്ഞ താഴികക്കുടം. ഇതിലൂടെ ഇവയുടെ കണ്ണുകൾ മറ്റ് ആന്തരികാവയവങ്ങളും കാണാൻ സാധിക്കും. കണ്ൻുകൾ മുകളിലേക്കും നേരെയും നോക്കാൻ സാധിക്കുന്നു. ഇത് ഇരയെ കണ്ടെത്താൻ കൂടുതൽ സഹായിക്കും. വളരെ ചെറിയ മത്സ്യമായ ഇവയ്ക്ക് ഏകദേശം 15 സെന്റിമീറ്റർ (ആറ് ഇഞ്ച്) വരെയെ നീളമുള്ളൂ.
അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യൻ സമുദ്രങ്ങളുടെ ആഴങ്ങളിലാണ് ഇവ ഉള്ളത്. 600 മുതൽ 800 മീറ്റർ വരെ (2000 – 2600 അടി) താഴ്ചയിലാണ് ഇവയെ പ്രധാനമായി കാണുന്നത്. ഇവിടെ സൂര്യപ്രകാശം ലഭിക്കില്ല. ബാരെലി മത്സ്യം കടലിലെ ചെറിയ മത്സ്യങ്ങളെയും മറ്റുമാണ് ഇരയാക്കുന്നത്.
ഇതിന്റെ മുൻഭാഗത്ത് കണ്ണുകൾ പോലെ കാണപ്പെടുന്ന രണ്ട് ചെറിയ ദ്വാരങ്ങൾയഥാർത്ഥിത്തിൽ അവയുടെ മുക്കിന് സമാനമായ അവയവമാണ്. ഇത് മണം തിരിച്ചറിയാൻ സഹായിക്കുന്നു. കൂടാതെ ബാരെലിക്ക് വെള്ളത്തിൽ ഒരേ സ്ഥാനത്ത് ചലിക്കാതെ കൂടുതൽ സമയം കിടക്കുന്നു. ഇവയുടെ വലിയ പരന്ന ചിറകുകൾ വെള്ളത്തിൽ ഒഴുക്കിൽപ്പെടാതെ ഒരേ നിലയിൽ നിൽക്കാൻ സഹായിക്കുന്നു.
Source link


