NEWS
60 ദിവസം വെടിനിർത്തും; മിണ്ടാതെ ഇറാൻ, സ്വയം മുറിവേറ്റ് യുഎസ്, ജിഡിപി വീണു, ഇടിഞ്ഞ് എണ്ണവില, സ്വർണവില മേലോട്ട്

മൂന്നുമാസത്തിലേറെ നീണ്ട യുഎസ്-ഇറാൻ യുദ്ധത്തിന് ഒരിക്കൽകൂടി തിരശീല വീഴുന്നു; തൽക്കാലത്തേക്ക്. 60 ദിവസത്തെ വെടിനിർത്തൽ ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ഏകദേശ ധാരണയിലെത്തിയെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധിച്ച അന്തിമതീരുമാനം യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിക്കും. പ്ലാൻ പഠിക്കാൻ തനിക്ക് സമയം വേണമെന്നും ഒന്നുരണ്ടു ദിവസത്തിനകം തീരുമാനം പറയാമെന്നും ട്രംപ് അറിയിച്ചതായാണ് സൂചന.അതേസമയം, ഇത്തരമൊരു ധാരണയെക്കുറിച്ച് ഇറാന്റെ ഭാഗത്തുനിന്ന് അന്തിമ തീരുമാനമൊന്നുമില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, വെടിനിർത്തൽ ധാരണ ഉണ്ടായേക്കുമെന്ന വിലയിരുത്തലിന് പിന്നാലെ ക്രൂഡോയിൽ വില ഇടിഞ്ഞു. ഓഹരികൾ ആഗോളതലത്തിൽ നേട്ടത്തിന്റെ ട്രാക്ക് പിടിച്ചുതുടങ്ങി. യുഎസ് ഡോളർ സൂചിയും യുഎസ് 10-വർഷ ട്രഷറി യീൽഡും (കടപ്പത്ര ആദായനിരക്ക്) താഴ്ന്നു. ഇതു കരുത്താക്കി സ്വർണവില കരകയറ്റവും തുടങ്ങി.ഡീൽ വന്നാൽ നേട്ടമെന്ത്?
Source link


