SPORTS
ഫൈനൽ പ്രവേശത്തിന് പിന്നാലെ ഓടിയെത്തി അനുഷ്കയെ കെട്ടിപ്പിടിച്ച് കോലി, കമന്റുമായി അനന്യ ബിർള – വൈറൽ വിഡിയോ

ധരംശാല ∙ ഐപിഎലിൽ തുടർച്ചയായ രണ്ടാം ഫൈനലിനാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടിക്കറ്റെടുത്തത്. ഒന്നാം ക്വാളിഫയറിൽ ആദ്യം ബാറ്റ് കൊണ്ട് തകർത്തടിച്ചും പിന്നീടു ബോൾ കൊണ്ട് എറിഞ്ഞുവീഴ്ത്തിയും രാജകീയമായി കളംനിറഞ്ഞ ബെംഗളൂരുവിന് ഗുജറാത്ത് ടൈറ്റൻസിനെതിരെ 92 റൺസിന്റെ കൂറ്റൻ ജയം. ഐപിഎലിൽ ഇത് 5–ാം തവണയാണ് ബെംഗളൂരു ഫൈനലിന് യോഗ്യത നേടുന്നത്. ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ അപരാജിത അർധ സെഞ്ചറി കരുത്തിൽ (33 പന്തിൽ 93*) 254 റൺസെന്ന കൂറ്റൻ ടോട്ടൽ നേടിയ ബെംഗളൂരു, 3 വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയുടെ ബോളിങ് മികവിൽ ഗുജറാത്തിനെ 162 റൺസിൽ ഒതുക്കി.മത്സരശേഷം ആർസിബിയെ അഭിനന്ദിച്ച് അനന്യ സമൂഹമാധ്യമത്തിൽ കുറിപ്പും പങ്കുവച്ചു. ‘‘എന്തൊരു വിജയം. അഭിനന്ദനങ്ങൾ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഇന്നത്തെ കാഴ്ച വളരെ പ്രചോദനാത്മകമായിരുന്നു. ഇതാ ഞങ്ങൾ വരുന്നു, ഫൈനൽസ്.’’– അനന്യ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. നിലവിലെ ചാംപ്യന്മാരായ ആർസിബിയെ 16,706 കോടി രൂപയ്ക്കാണ് ആദിത്യ ബിർള, ടൈംസ് ഓഫ് ഇന്ത്യ എന്നിവർക്കൊപ്പം ബോൾട്ട് വെഞ്ചേഴ്സ്, യുഎസ് കമ്പനിയായ ബ്ലാക് സ്റ്റോൺ എന്നിവരുൾപ്പെട്ട കൺസോർഷ്യം സ്വന്തമാക്കിയത്.നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് വെങ്കടേഷ് അയ്യരിനെ (19) നേരത്തെ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 72 റൺസ് ചേർത്ത വിരാട് കോലി (43)– ദേവദത്ത് പടിക്കൽ (30) സഖ്യം മികച്ച അടിത്തറ നൽകി. പിന്നാലെയെത്തിയ പാട്ടിദാറും ക്രുനാൽ പാണ്ഡ്യയും (43) തകർത്തു കളിച്ചതോടെ ബെംഗളൂരു അനായാസം 200 കടന്നു.
Source link


