SPORTS
ആഘോഷം തുടങ്ങിയപ്പോൾ ‘നോബോൾ’, ഷാർദൂലിനെ കളിയാക്കിവിട്ട് ജഡേജ, രണ്ടു ബൗണ്ടറികൾക്കു ശേഷം വീണ്ടും പ്രകടനം– വിഡിയോ

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ്– മുംബൈ ഇന്ത്യൻസ് പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ രവീന്ദ്ര ജഡേജ– ഷാർദൂൽ ഠാക്കൂർ ഏറ്റുമുട്ടൽ. സീനിയർ താരങ്ങളായ ഇരുവരും ഗ്രൗണ്ടിൽ പല തവണ നേർക്കുനേർവന്നു, പക്ഷേ എല്ലാം തമാശരൂപേണ ആണെന്നു മാത്രം. മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിന്റെ അവസാന ഓവറിലായിരുന്നു നാടകീയ രംഗങ്ങളുടെ തുടക്കം. 20–ാം ഓവറിലെ നാലാം പന്തിൽ രവീന്ദ്ര ജഡേജയുടെ ബാറ്റിൽ തട്ടിയ പന്ത് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പിടിച്ചെടുത്തു. കവറിൽനിന്ന് പാണ്ഡ്യ ക്യാച്ചെടുത്തതോടെ ഷാർദൂല്‍ ഠാക്കൂർ ആഘോഷം തുടങ്ങി.ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ജഡേജ 11 പന്തിൽ 19 റൺസാണു കളിയിൽ സ്വന്തമാക്കിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 30 റൺസ് വിജയം നേടിയ രാജസ്ഥാൻ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസടിച്ചു. മറുപടിയിൽ മുംബൈ ഇന്ത്യൻസിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ നേരത്തേ തന്നെ അവസാനിച്ചിരുന്നു.
Source link


