LATEST NEWS

‘ഇന്ദിരാമ്മ’ ഇൻഷുറൻസുമായി തെലങ്കാന; സ്വർണ വായ്പകൾ എഴുതിത്തള്ളാൻ വിജയ്, ആനുകൂല്യ പെരുമഴ


ദക്ഷിണേന്ത്യക്കാർക്ക് വൻ കോൾ. ആനുകൂല്യങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്ന കാഴ്ച. തെലങ്കാന സംസ്ഥാന രൂപീകരണ ദിനമായ ജൂൺ 2ന് ‘ഇന്ദിരാമ്മ ഭീമ’ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് രേവന്ത് റെഡ്ഡി സർക്കാർ.സംസ്ഥാനത്തെ 1.15 കോടി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്നതാണ് പദ്ധതി. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഉപ മുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമാർക്ക പറഞ്ഞു.തമിഴ്നാട്ടിൽ സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാർ, മുൻ മുഖ്യമന്ത്രി സ്റ്റാലിൻ നടപ്പാക്കുകയും പിന്നീട് നിർത്തുകയും ചെയ്തൊരു ജനകീയ പദ്ധതി പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. 2021ൽ നടപ്പാക്കിയ സ്വർണപ്പണയ വായ്പ എഴുതിത്തള്ളൽ പദ്ധതി പുനരവതരിപ്പിക്കുമെന്ന് സഹകരണ മന്ത്രി വി. ഗാന്ധിരാജ് പറഞ്ഞു.


Source link

Back to top button