test del 5 copy of del 3
‘പ്രശ്നപരിഹാരത്തിന് ആത്മാർഥ ശ്രമം, രണ്ടാഴ്ച സമയം വേണം’; മലയിടംതുരുത്തിലെ ദലിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് നീട്ടി ഹൈക്കോടതി

കൊച്ചി ∙ കിഴക്കമ്പലം മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഹൈക്കോടതി രണ്ടാഴ്ച കൂടി നീട്ടി. പ്രശ്നപരിഹാരത്തിനുള്ള ആത്മാർഥമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനായി രണ്ടാഴ്ച കൂടി സമയം അനുവദിക്കണെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ നടപടി. മലയിടംതുരുത്ത് പാര്യത്തുകാവിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം കഴിഞ്ഞയാഴ്ച സംഘർഷത്തിൽ കലാശിച്ചിരുന്നു. തുടർന്നാണ് പ്രശ്നപരിഹാരത്തിനു ശ്രമിക്കാനും വിഷയത്തിൽ കോടതിയെ സമീപിക്കാനും സർക്കാര്‍ തീരുമാനിച്ചത്. രണ്ടാഴ്ചയ്ക്കു ശേഷം ഹർജി വീണ്ടും പരിഗണിക്കും.അതേസമയം, താമസക്കാർ വസ്തുവിന്മേൽ തങ്ങളുടെ നിയമപരമായ അവകാശം ഉറപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഒഴിപ്പിക്കണമെന്ന കോടതി വിധി അനുസരിച്ചുള്ള ഒഴിപ്പിക്കിൽ തടസപ്പെടുത്താൻ താമസക്കാർക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങൾ മൂന്നു തലമുറകളായി ഇവിടെയാണ് താമസിക്കുന്നതെന്ന് താമസക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഒഴിപ്പിക്കൽ നടപ്പാക്കുന്ന എക്സിക്യൂഷൻ കോടതിക്ക് മുമ്പാകെ അവരാരും യാതൊരുവിധ തടസ്സ ഹർജികളും ഫയൽ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ആ വസ്തുവിന്മേൽ തങ്ങളുടെ അവകാശം സ്ഥാപിക്കുന്നതിനായി സ്വതന്ത്രമായ ഒരു കേസും ഫയൽ ചെയ്തിട്ടില്ലെന്നത് അവർ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി.
Source link


