test del 5 copy of del 3
‘ഞങ്ങളുടെ വിരൽ ട്രിഗറിലാണ്’: നയതന്ത്ര ശ്രമങ്ങൾക്കിടയിലും യുദ്ധത്തിന് സജ്ജമെന്ന് ഇറാൻ

ടെഹ്‌റാൻ ∙ അമേരിക്കയുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും, യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാതെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥൻ. നാലാമതൊരു യുദ്ധത്തിനായി ഇറാന്റെ വിരലുകൾ ട്രിഗറിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ഐആർജിസി മുൻ കമാൻഡറും നിലവിൽ ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനുമായ മൊഹ്‌സെൻ റെസായെ ടെഹ്‌റാനിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ഈ പരാമർശം നടത്തിയത്. യുദ്ധ നിരീക്ഷണ അക്കൗണ്ടായ ‘ക്ലാഷ് റിപ്പോർട്ട്’ പുറത്തുവിട്ട വിഡിയോയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം ഉള്ളത്. യുദ്ധത്തിന് രാജ്യം സജ്ജമാണെന്ന് വ്യക്തമാക്കുമ്പോഴും, നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. നാലാമതൊരു യുദ്ധത്തിനായി ഞങ്ങളുടെ വിരൽ ട്രിഗറിലാണ്. അതേസമയം തന്നെ, ഇറാനിയൻ ജനതയുടെ അവകാശങ്ങൾ കൃത്യമായി പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങളുടെ ഉദ്യോഗസ്ഥർ ചർച്ചകളും നടത്തുന്നുണ്ടെ അദ്ദേഹം പറഞ്ഞത്. ഇറാന്റെ ചരിത്രത്തിലെ നിർണായകമായ ഒരു ഘട്ടമാണിതെന്നും, കഴിഞ്ഞ 47 വർഷത്തെ ചരിത്രം വരും തലമുറയ്ക്ക് സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ ഒരു അന്തിമ ഘട്ടത്തിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link


