NEWS

ജന്മനാട്ടിൽ മഹാത്മഗാന്ധിയെ അപമാനിച്ച് റീൽസ്; ഇൻഫ്ലുവൻസർ സിമ്രാൻ പട്ടേൽ അറസ്റ്റിൽ


ഗാന്ധിനഗർ ∙ 500 രൂപ കറൻസിയിലുള്ള ഗാന്ധി ചിത്രത്തിനോടു അനാദരവ് കാട്ടിയ സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്തിൽ താമസിക്കുന്ന സിമ്രാൻ പട്ടേലാണ് (47) അറസ്റ്റിലായത്. വീട്ടമ്മയായ സിമ്രാന് സമൂഹമാധ്യമത്തിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സാണുള്ളത്.ഗാന്ധി ജയന്തിയുടെ തലേദിവസമായ ഒക്ടോബർ ഒന്നിനു 500 രൂപയുടെ കറൻസി നോട്ടിന്റെ ചിത്രം ആക്ഷേപകരമായ രീതിയിൽ റീൽസാക്കി സിമ്രാൻ പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം ലൈംഗിക പരാമർശത്തോടുകൂടിയ ആംഗ്യങ്ങളും റീൽസിൽ ഇവർ നടത്തി. സംഭവത്തിൽ ഒട്ടേറെപ്പേർ പ്രതിഷേധിച്ചിരുന്നു. ഐടി ആക്ട് ഉൾപ്പെടെ ചുമത്തിയാണ് സിമ്രാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗൗ രക്ഷാ മഞ്ച് എന്ന സംഘടനയുടെ നേതാവായ ധർമ്മേഷ് ഗാമിയാണ് യുവതിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടത്.


Fashion ⏭️

Back to top button