NEWS
‘അവർ ആഗ്രഹിക്കുന്നത് ഇറാന്റെ പതനം’; അമേരിക്കയുമായി ചർച്ച നടത്തുന്നതിൽ അർഥമില്ല’

ടെഹ്റാൻ ∙ പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾ സ്തംഭിച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ യാതൊരു അർഥവുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ചർച്ചകൾക്ക് പിന്നാലെ രാജ്യം വീണ്ടും ആക്രമിക്കപ്പെടുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.‘‘ഇതുവരെയുള്ള ചർച്ചകൾക്ക് ശേഷം മൂന്ന് തവണയാണ് അവർ ഞങ്ങളെ ആക്രമിച്ചത്. അവർ ചർച്ചയല്ല ആഗ്രഹിക്കുന്നത്, മറിച്ച് ഇറാന്റെ പതനമാണ് അവരുടെ ലക്ഷ്യം എന്നാണ് ഇത് വ്യക്തമാക്കുന്നത്. എല്ലാ ദിവസവും കൊലപാതകങ്ങളും ഉപരോധങ്ങളും ഭീഷണികളും മാത്രം ഉയർത്തുകയും, നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ശത്രുവുമായി ചർച്ചകൾ നടത്തുന്നതിൽ ഒരു അർഥവുമില്ല’’ – മസൂദ് പെസെഷ്കിയാൻ പറഞ്ഞു.
Fashion ⏭️




