NEWS

വിഖ്യാത ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു


ലണ്ടൻ ∙ വിഖ്യാത ബ്രിട്ടിഷ് എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ ജെഫ്രി ആർചർ അന്തരിച്ചു. 86 വയസ്സായിരുന്നു. തിങ്കളാഴ്ച വീട്ടിൽ വച്ചായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ട് നീണ്ട സാഹിത്യരചനകളിൽ പിറന്ന കൃതികളുടെ 300 ദശലക്ഷത്തിലധികം കോപ്പികൾ ഇതിനകം വിറ്റഴിഞ്ഞു. ‘ക്ലിഫ്റ്റൺ ക്രോണിക്കിൾസ് സീരീസ്’, ‘കെയ്ൻ ആൻഡ് ആബേൽ’ എന്നീ കൃതികൾ ഏറെ ശ്രദ്ധേയമായി. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 100 പുസ്തകങ്ങളിൽ ‘കെയ്ൻ ആൻഡ് ആബേൽ’ ഉൾപ്പെടുന്നു. പുതിയ പുസ്തകമായ ആദം ആൻഡ് ഈവ് നാളെ പുറത്തിറങ്ങാൻ ഇരിക്കവേയാണ് ആർച്ചർ വിടപറഞ്ഞത്. രാഷ്ട്രീയ ജീവിതത്തിൽ തിളങ്ങിയ ജെഫ്രി ആർചർ 1969-ൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2001-ൽ കള്ളസാക്ഷ്യം പറഞ്ഞ കുറ്റത്തിനു ജെഫ്രി ആർച്ചർക്ക് ജയിൽ ശിക്ഷ വിധിച്ചിരുന്നു.


Fashion ⏭️

Back to top button