test del 5 copy of del 3

കടലിനു മുകളിലൂടെ ഡ്രോൺ, കപ്പലുകൾ തീപിടിച്ചു പൊട്ടിത്തെറിക്കുന്ന ചിത്രം; ‘അഡിയോസ്’ എന്ന് ട്രംപ്


വാഷിങ്ടൻ∙ പശ്ചിമേഷ്യൻ സംഘർഷത്തിനിടെ, ഇറാന് പരോക്ഷ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പതാകയേന്തിയ കപ്പലുകൾക്ക് സമീപം സ്ഫോടനം നടക്കുന്ന ചിത്രത്തിനൊപ്പം സ്പാനിഷ് ഭാഷയിൽ ‘ഗുഡ്ബൈ’ എന്നർഥം വരുന്ന ‘അഡിയോസ്’ എന്ന് കുറിച്ചുകൊണ്ടുള്ള പോസ്റ്റാണ് ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചത്. കടലിനു മുകളിലൂടെ ഒരു ഡ്രോൺ പറക്കുന്നതും ഒപ്പം ഇറാന്റെ പതാക വച്ച നിരവധി കപ്പലുകൾ തീപിടിച്ചു പൊട്ടിത്തെറിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. ഈ ചിത്രത്തിന് മുകളിലായാണ് ‘അഡിയോസ്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പോസ്റ്റിനൊപ്പം ട്രംപ് മറ്റ് വിശദീകരണങ്ങളോ കുറിപ്പുകളോ ഒന്നും തന്നെ നൽകിയിട്ടില്ല.


Source link

Back to top button