test del 5 copy of del 3

‘വിജയകരമായ ഫോൺ സംഭാഷണം പൂർത്തിയാക്കി’; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് ട്രംപ്


വാഷിങ്ടൻ ∙ യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം നിബന്ധനകളും ചർച്ച ചെയ്ത് ധാരണയിലെത്തിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച വിവിധ ഗൾഫ് രാജ്യങ്ങളിലെയും പശ്ചിമേഷ്യയിലെയും പ്രമുഖ നേതാക്കളുമായി താൻ ഫോണിൽ സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് സുപ്രധാന വിവരം പങ്കുവച്ചത്.‘‘ഞാൻ ഇപ്പോൾ വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിലാണുള്ളത്. സമാധാനവുമായി ബന്ധപ്പെട്ട ഒരു ധാരണാപത്രത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യൻ പ്രസിഡന്റ് മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ബിൻ ജാബർ അൽ ഥാനി, ഖത്തർ മന്ത്രി അലി അൽ-ഥവാദി, പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ ഉൾപ്പെടെയുള്ളവരുമായി വിജയകരമായ ഫോൺ സംഭാഷണം പൂർത്തിയാക്കി’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.


Source link

Back to top button