test del 5 copy of del 3

‘അന്ധവിശ്വാസിയല്ല; കുറെ അനുഭവിച്ചു, ഇനിയൊന്നും വരാനില്ല’: 13 പാവം നമ്പറെന്ന് കെ.എം.ഷാജി


തിരുവനന്തപുരം ∙ ‘എന്റെ ബുദ്ധിമുട്ടുകള്‍ കഴിഞ്ഞു. ഇനിയൊന്നും വരാനില്ല’ – 13ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയതിനെക്കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജിയുടെ മറുപടി ഇതാണ്. 13 എടുത്താല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നൊക്കെ പറയുന്നുണ്ടെങ്കില്‍ അത്തരം അന്ധ വിശ്വാസങ്ങളൊന്നും തനിക്കില്ലെന്ന് ഷാജി പറഞ്ഞു. മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയത് സംബന്ധിച്ച് തനിക്കറിയില്ലെന്നും ഷാജി വ്യക്തമാക്കി.അശുഭകരമായ നമ്പറെന്ന പേരില്‍ ഇത്തവണ മന്ത്രിമാര്‍ ആരും 13 ആവശ്യപ്പെട്ടിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് പതിമൂന്നാം നമ്പര്‍ കാറാണ് ഉപയോഗിച്ചിരുന്നത്. മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പതിമൂന്നാം നമ്പര്‍ കാര്‍ ഒഴിവാക്കിയിട്ടുണ്ട്.


Source link

Back to top button