test del 5 copy of del 3

ബാറ്ററിയില്ല, ഡോർ‌ തുറക്കില്ല, ഈ വണ്ടി ഓടില്ല സർ; ഇതാണ് ജീപ്പ് സ്റ്റേഷൻ; ജോലി പിണറായിയുടെ വീടിനു കാവൽ


കണ്ണൂർ ∙ പൊലീസിൽ സാധാരണ സ്റ്റേഷനുകൾക്കാണ് ജീപ്പുള്ളത്. എന്നാൽ ഈ ജീപ്പ് ഒരു പൊലീസ് സ്റ്റേഷനാണ്. ഈ ജീപ്പ് ഓടാനുള്ളതല്ല. കാവലിനുള്ളതാണ്. പൊലീസിൽ പേര് ജീപ്പ് സ്റ്റേഷൻ‌ എന്നാണ്. ഈ ജീപ്പ് സ്റ്റേഷന് പിണറായിയുടെ വീടിനു മുന്നിലാണ്. പിണറായി പാണ്ഡ്യാലമുക്കിലെ ഒരു വീടിന്റെ മതിലിനോട് ചേർന്ന് പൊലീസ് ജീപ്പ് കിടക്കാൻ തുടങ്ങിയിട്ട് പത്ത് വർഷത്തോളമായി. ഊഴം വച്ച് രണ്ട് പൊലീസുകാർ 24 മണിക്കൂറും ഈ ജീപ്പിനകത്തും പുറത്തുമായി ഉണ്ടാകും. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനാണ് ‘ഒരു വണ്ടി പൊലീസ്’ പത്തുവർഷമായി കാവൽ കിടക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് കാവൽ ഏർപ്പെടുത്തിയത്. പിന്നീടത് സ്ഥിരമായി.പെരുമഴയത്തും കൊടുംചൂടിലും ജീപ്പിനുള്ളിൽ കഴിച്ചുകൂട്ടുകയാണ് പൊലീസുകാർ. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം പോയി നിയുക്ത പ്രതിപക്ഷ നേതാവായി മാറിയിട്ടും ആ ജീപ്പും പൊലീസുകാരും അവിടെ തുടരുകയാണ്. ഇവർക്ക് ശൗചാലയം പോലുമില്ല. തുടക്കത്തിൽ തൊട്ടടുത്ത വീടുകളിലെ ശൗചാലയമായിരുന്നു ഉപയോഗിച്ചിരുന്നത്. പൊലീസുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു ഇത്. പിന്നീട് സമീപത്തായി ത്രിവേണി സൂപ്പർ മാർക്കറ്റ് തുറന്നതോടെ ഇവിടുത്തെ ശൗചാലയം ഉപയോഗിക്കാൻ തുടങ്ങി.


Source link

Back to top button