test del 5 copy of del 3

6000 മുതൽ രണ്ടര ലക്ഷം വരെ ശമ്പളം വാങ്ങുന്ന 523 പഴ്സനൽ സ്റ്റാഫ്; പിണറായി സർക്കാർ മാർച്ചിൽ ചെലവിട്ടത് 4.62 കോടി


തിരുവനന്തപുരം ∙ പഴ്സനൽ സ്റ്റാഫിന്റെ ശമ്പളമായി പിണറായി വിജയൻ സർക്കാർ മാർച്ച് മാസം ചെലവിട്ടത് 4.62 കോടി രൂപ. ആകെ‌ 523 സ്റ്റാഫിൽ 11 പേർ വാങ്ങിയിരുന്നത് മാസം 2 ലക്ഷത്തിലേറെ രൂപ. പ്രതിമാസം 6,033 രൂപ ശമ്പളം വാങ്ങിയിരുന്ന കുക്ക് മുതൽ 2,47,625 രൂപ വാങ്ങിയിരുന്ന പ്രൈവറ്റ് സെക്രട്ടറി വരെ ഇതിൽ ഉൾപ്പെടും. മുഖ്യമന്ത്രിയുടെ ഓഫിസിലെ സീനിയർ ലീഗൽ കൗൺസൽ, വൈദ്യുതി, സഹകരണ, ജലവിഭവ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ, 6 അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവരും 2 ലക്ഷത്തിലേറെ ശമ്പളം വാങ്ങിയവരുടെ പട്ടികയിലുണ്ട്.


Source link

Back to top button