test del 5 copy of del 3
50 കടന്ന് നേന്ത്രൻവില; ചില്ലറ വില ഇതിലും കൂടുതൽ, തമിഴ്നാട്ടിൽ നിന്നുള്ള വരവു കുറഞ്ഞു

പാലക്കാട് ∙ നേന്ത്രക്കായ വില കിലോയ്ക്ക് 50 രൂപയായി. ചില്ലറവിപണിയിൽ വില ഇതിലും കൂടുതലാണ്. നല്ല നേന്ത്രപ്പഴത്തിനു ക്ഷാമവും ഉണ്ട്. തമിഴ്നാട് സത്യമംഗലത്തു നിന്നുള്ള കായ വരവു കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം.സംസ്ഥാനത്തു വയനാടൻ കായ വിളവെടുപ്പിനു പാകമായിട്ടുണ്ടെങ്കിലും വിപണിയിലേക്കു കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല. സമീപജില്ലകളിലാണ് ഇപ്പോഴത്തെ വിൽപന. തമിഴ്നാട്ടിൽ നിന്നുള്ള നേന്ത്രക്കായ വരവു സാധാരണതോതിലാകുന്നതുവരെ കൂടിയ വില തുടരാനാണു സാധ്യത. പാലക്കാടൻ നേന്ത്രപ്പഴത്തിന് ആവശ്യക്കാരേറെയാണെങ്കിലും കിട്ടാനില്ല. ചെറുപഴത്തിനും കിലോയ്ക്ക് 28–30 രൂപയാണു മൊത്തവില.
Source link


