NATIIONAL

‘സിക്സ് അടിക്ക പോറെ, സിക്സ് അടിക്ക പോറെ’: സഞ്ജുവിന്റെ ബാറ്റിങ്ങിനിടെ ബേസിലിന്റെ പ്രവചനം, അന്തംവിട്ട് റിയ– വിഡിയോ


ചെന്നൈ ∙ സിക്സർ പ്രവചനത്തിൽ വീണ്ടും ‘സിങ്കം’ ആയി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ചെപ്പോക്കിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെയാണ് സുഹൃത്തുകൂടിയായ സിഎസ്കെ താരം സഞ്ജു സാംസന്റ സിക്സർ ബേസിൽ പ്രവചിച്ചത്. ചെന്നൈ സൂപ്പർ കിങ്സ് ഇന്നിങ്സിന്റെ ആദ്യ ലീഗൽ ബോൾ തന്നെ സിക്സർ പറത്തിയാണ് സഞ്ജു ബാറ്റിങ് തുടങ്ങിയത്. ഹൈദരാബാദ് ബോളർ നിതീഷ് കുമാർ റെഡ്ഡി എറിഞ്ഞ ആദ്യ പന്ത് നോബോളായിരുന്നു. തുടർന്ന് ഫ്രീ ഹിറ്റായ പന്തിലാണ് സഞ്ജു സിക്സർ തൂക്കിയത്. ഇതിനു തൊട്ടുമുൻപാണ് ബേസിലിന്റെ പ്രവചന വിഡിയോ’ പകർത്തിയിരിക്കുന്നത്.നേരത്തെ, ട്വന്റി20 ലോകകപ്പ് ഫൈനലിലും സഞ്ജു സാംസന്റെ സിക്സർ ബേസിൽ ജോസഫ് പ്രവചിച്ചിരുന്നു. ഇന്ത്യ–ന്യൂസീലൻഡ് മത്സരം നടന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ബേസിൽ ജോസഫ് എത്തിയപ്പോഴാണ് ഇത്. സുഹൃത്തുക്കളായ സൈലം ഗ്രൂപ്പ് സിഇഒ ഡോ. അനന്തുവിനും വൈറൽ താരം നിഹാലിനും ഒപ്പമായിരുന്നു ബേസിലെത്തിയത്. മത്സരത്തിന് ഇടയിൽ ആത്മവിശ്വാസത്തോടെ സഞ്ജുവിന്റെ കളി പ്രവചിക്കുകയാണ് ബേസിൽ. ‘സിക്സ്… സിക്സ്’ എന്നാണ് ക്യാമറയിലേക്ക് നോക്കി ബേസിൽ പറയുന്നത്. പറഞ്ഞു തീരുന്നതിനു മുൻപേ ഗ്യാലറിയിൽ ആർപ്പുവിളികൾ നിറഞ്ഞു. സഞ്ജു അടിച്ച സിക്സറിന്റെ ആഹ്ലാദപ്രകടനമായിരുന്നു ഇത്. വിശ്വസിക്കാൻ കഴിയാതെ തലയ്ക്ക് കൈവച്ച് നിൽക്കുന്ന യുട്യൂബർ നിഹാൽക്കയെ വി‍ഡിയോയിൽ കാണാം. ബേസിലിന് സല്യൂട്ട് നൽകിയാണ് നിഹാൽ സന്തോഷം പങ്കുവച്ചത്.‘‘ചെറിയ റോളാണ് കിട്ടിയത്. കിട്ടുന്നെങ്കിൽ വലിയ റോൾ നൽകണം. ബേസിൽ വലിയ സംവിധായകനാണ്. എന്ത് റോൾ വേണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.’’–സഞ്ജു തമാശ രൂപേണ പറഞ്ഞു. ‘‘ബേസിലിനെ വർഷങ്ങളായി അറിയാം. അടുത്ത സുഹൃത്താണ്. ബേസിൽ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. പക്ഷേ ജോലിയുടെ കാര്യത്തിൽ വളരെ കർക്കശക്കാരനാണ്. ബേസിൽ ജോസഫ് പ്രൊഡക്ഷന്റെ ആദ്യ സിനിമയാണ്. ഈ സിനിമയ്ക്കു വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ നന്നായി അറിയാം. അതുകൊണ്ടാണു ഇവിടെ വന്നത്.’’– സഞ്ജു വ്യക്തമാക്കി.


Source link

Back to top button