SPORTS

ഈ ചരിത്രനേട്ടം മറ്റാർക്കുമില്ല, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രോഹിത്; ഏകദിനത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഹിറ്റ്മാൻ


ഗുവാഹത്തി∙  ഏകദിന ക്രിക്കറ്റിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ ഇതിഹാസ താരം രോഹിത് ശർമ.  ഏതെങ്കിലും ഒരു രാജ്യത്ത് 200 സിക്സുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ‘ഹിറ്റ്മാൻ’ സ്വന്തമാക്കിയത്. ഗുവാഹത്തി ബർസാപാര സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് രോഹിത് ശർമ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിനിടെ ഏകദിന ഫോർമാറ്റിൽ 12,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്റിങ് താരമെന്ന ചരിത്രനേട്ടവും രോഹിത് കൈവരിച്ചു.ഈ നേട്ടത്തോടെ ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി എന്നിവർക്കൊപ്പമുള്ള എലൈറ്റ് ക്ലബ്ബിൽ രോഹിത്തും ഇടംപിടിച്ചു.


Auto ⏭️

Back to top button